Gulf
ബലി പെരുന്നാളിന് 17 തരം ബിരിയാണിയൊരുക്കി ദുബൈയിലെ ഒരു റെസ്റ്റോറന്റ്ബലി പെരുന്നാളിന് 17 തരം ബിരിയാണിയൊരുക്കി ദുബൈയിലെ ഒരു റെസ്റ്റോറന്റ്
Gulf

ബലി പെരുന്നാളിന് 17 തരം ബിരിയാണിയൊരുക്കി ദുബൈയിലെ ഒരു റെസ്റ്റോറന്റ്

Jaisy
|
1 Jun 2018 2:46 PM GMT

മലയാളിയായ തലശ്ശേരി ബിരിയാണിയുടെ ദമ്മിന് മുന്നില്‍ മറ്റുള്ളവയെല്ലാം ഡിമ്മായി പോകും

ഓണസദ്യക്ക് 30 കൂട്ടം വിഭവങ്ങള്‍ പുതുമയല്ല, എന്നാല്‍ 17 തരം ബിരിയാണി ഒരുക്കിയാണ് ദുബൈയിലെ ഒരു റെസ്റ്റോറന്റ് ബലി പെരുന്നാളിനെ വരവേല്‍ക്കുന്നത്. ബിരിയാണി ഫെസ്റ്റിവെലിന്റെ വിശേഷങ്ങളിലേക്ക്.

കോഴി ബിരിയാണിയെ നമുക്ക് പരിചയമുണ്ട്. ഇത് കിഴി ബിരിയാണി. എന്താണ് കിഴി ബിരിയാണി. ജന്മം കൊണ്ട് അറബിയായ ബിരിയാണിയുടെ അറബ് സഹോദരങ്ങളായ കബ്സ, മജ്ബൂസ്, ടിക്ക ബിരിയാണി തുടങ്ങി 17 തരം ബിരിയാണികളാണ് ദുബൈ സാവിസ് റെസ്റ്റോറന്റിലെ ബിരിയാണി ഫെസ്റ്റിലുള്ളത്. എങ്കിലും മലയാളിയായ തലശ്ശേരി ബിരിയാണിയുടെ ദമ്മിന് മുന്നില്‍ മറ്റുള്ളവയെല്ലാം ഡിമ്മായി പോകും. 33 വിഭവങ്ങളുമായി ഇവിടെ ഓണസദ്യയും ഒരുക്കുന്നുണ്ട്. ഓണത്തിന് 33 വിഭവങ്ങളുമായി ഓണമുണ്ണാം. പക്ഷെ പെരുന്നാളിന് എങ്ങനെ 17 ബിരിയാണി തിന്നുതീര്‍ക്കും.

Similar Posts