Gulf
ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ പുതിയ സ്കൂള്‍ അജ്മാനില്‍ അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തനം തുടങ്ങുംഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ പുതിയ സ്കൂള്‍ അജ്മാനില്‍ അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തനം തുടങ്ങും
Gulf

ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ പുതിയ സ്കൂള്‍ അജ്മാനില്‍ അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തനം തുടങ്ങും

Jaisy
|
1 Jun 2018 11:50 AM GMT

ഗ്രൂപ്പിന്റെ നാലാമത്തെ സ്കൂള്‍ സംരംഭമാണിത്

പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ പുതിയ സ്കൂള്‍ അജ്മാനില്‍ അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്ന് സാരഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗ്രൂപ്പിന്റെ നാലാമത്തെ സ്കൂള്‍ സംരംഭമാണിത്.

പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള അജ്മാനിലെ ആദ്യ സി.ബി.എസ്.ഇ പാഠ്യപദ്ധതിയനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്കൂളും ഇതായിരിക്കുമെന്ന് ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ റാശിദ് അല്‍ നുഐമി പറഞ്ഞു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് യുഎഇ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളുടെ തുടര്‍ച്ചയാണിത്.

നേതൃത്വ രംഗത്തുള്ള സ്ത്രീകളുടെ വര്‍ധിച്ച പങ്കാളിത്തമായിരിക്കും സ്കൂളിന്‍െറ പ്രത്യേകത. അഞ്ചാം ക്ലാസ് മുതല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേര്‍തിരിച്ച് വിദ്യാഭ്യാസം നല്‍കുന്ന യുഎഇ നിയമത്തിലെ സാധ്യതയെ ഉപയോഗപ്പെടുത്തിയാണ് ഗേള്‍സ് സ്കൂള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സി.ടി. ശംസു സമാന്‍ പറഞ്ഞു. നാലാം ക്ലാസ് വരെ ആണ്‍കുട്ടികള്‍ക്കും പ്രവേശമുണ്ടാകും. അഞ്ചാം ക്ലാസിലേക്ക് ഹാബിറ്റാറ്റിന്റെ മറ്റൊരു സ്കൂളിലേക്ക് ട്രാന്‍സ്ഫര്‍ നല്‍കും. അജ്മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡരികിലാണ് പുതിയ കാമ്പസ്. 120 ദിവസം കൊണ്ട് ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കും. ഈ വര്‍ഷം ഡിസംബര്‍ മുതല്‍ പ്രവേശ പ്രക്രിയ തുടങ്ങും. 2017 ഏപ്രിലില്‍ സ്കൂളിന്റെ പ്രവര്‍ത്തനം തുടങ്ങും. അക്കാദമിക് ഡയറക്ടര്‍ സി.ടി. ആദില്‍, അക്കാദമിക് ഡീന്‍ വസിം യൂസുഫ് ഭട്ട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Similar Posts