Gulf
പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ച്​ പ്രവാസികളിൽ കൂടുതൽ ബോധവത്കരണം വേണമെന്ന് എകെ ബാലന്‍പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ച്​ പ്രവാസികളിൽ കൂടുതൽ ബോധവത്കരണം വേണമെന്ന് എകെ ബാലന്‍
Gulf

പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ച്​ പ്രവാസികളിൽ കൂടുതൽ ബോധവത്കരണം വേണമെന്ന് എകെ ബാലന്‍

Jaisy
|
1 Jun 2018 10:16 PM GMT

അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ്​ കൾച്ചറൽ സെന്ററിൽ ​ പ്രവാസികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം

പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ച്​ പ്രവാസികളിൽ കൂടുതൽ ബോധവത്​കരണം വേണമെന്ന് കേരള പട്ടികജാതി- വർഗ, പിന്നാക്കക്ഷേമ, സാംസ്കാരിക വകുപ്പ് മന്ത്രി എ​.കെ. ബാലൻ. അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ്​ കൾച്ചറൽ സെന്ററിൽ ​ പ്രവാസികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

നോർക്കയുടെ ചുവടെയുളള ക്ഷേമപദ്ധതികളെ കുറിച്ച്​ പലർക്കും അറിയില്ലെന്ന സ്ഥിതി മാറണമെന്ന്​ മന്ത്രി പറഞ്ഞു. പ്രവാസം പൂർത്തിയാക്കി തൊഴിൽസംരംഭകർക്ക്​ പരമാവധി 20 ലക്ഷം രൂപ വരെ വായ്പ കൊടുക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ നിലവിലുണ്ട്​. പതിനയ്യായിരത്തിലേറെ അപേക്ഷകളിൽ 1800ഒാളം പേർ ഇതിനകം സംരംഭങ്ങൾ തുടങ്ങിയതായും മന്ത്രി വ്യക്തമാക്കി.

സർക്കാർ വക പദ്ധതികൾ പ്രവാസികളിലേക്ക്​ എത്തുന്നില്ലെന്നും പ്രവാസികളുടെ പ്രശ്​നങ്ങൾ കൃത്യമായി സർക്കാരിന്​ ശ്രദ്ധിക്കാൻ സാധിക്കുന്നില്ലെന്നും കെ.ബി. ഗണേഷ്​ കുമാർ എം.എൽ.എ പറഞ്ഞു. പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ മക്കൾക്ക്​ പ്രവേശനം ലഭിക്കാതെ വരുന്നത്​ സി.ബി.എസ്​.ഇ അൺ എയ്ഡഡ്​ സ്കൂളുകളിലാണെന്ന്​ എ. പ്രദീപ്​ കുമാർ എം.എൽ.എ പറഞ്ഞു.

പ്രവാസികളും നാട്ടിലുള്ളവരും ചേർന്ന്​ ഫാർമേഴ്സ്​ പ്രൊഡ്യൂസർ കമ്പനി ഉണ്ടാക്കിയാൽ ഇവിടേക്ക്​ വേണ്ട ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാൻ സാധിക്കുമെന്ന്​ കെ. കൃഷ്​ണൻകുട്ടി എം.എൽ.എ അഭിപ്രായപ്പെട്ടു. എം.എൽ.എമാരായ വീണ ജോർജ്​, ചിറ്റയം ഗോപകുമാർ, സണ്ണി ജോസഫ്​, വി.പി. സജീന്ദ്രൻ, അഡ്വ. എം. ഉമ്മർ എന്നിവരും സംസാരിച്ചു. ഐ.എസ്​.സി സാമൂഹിക ക്ഷേമ വിഭാഗം ജനറൽ സെക്രട്ടറി ജയചന്ദ്രൻ നായർ ചർച്ച നിയന്ത്രിച്ചു.

Related Tags :
Similar Posts