സൌദിയില്‍ ഊര്‍ജ്ജ വില വര്‍ധനവിന് മന്ത്രിസഭ അംഗീകാരം നല്കി
|ഇതോടെ പെട്രോള്‍, ഗ്യാസ് ,വൈദ്യതി എന്നിവക്ക് വില വര്‍ദ്ധിക്കും
സൌദിയില്‍ ഊര്‍ജ്ജ വില വര്‍ധനവിന് മന്ത്രിസഭ അംഗീകാരം നല്കി. ഇതോടെ പെട്രോള്‍, ഗ്യാസ് ,വൈദ്യതി എന്നിവക്ക് വില വര്‍ദ്ധിക്കും. സ്വദേശികളില്‍ അര്‍ഹരായവര്‍ക്ക് സബ്സിഡി നല്‍കുന്നതിന്റെ ഭാഗമായാണ് വിലകൂട്ടാനുള്ള തീരുമാനം. ഘട്ടംഘട്ടമായാണ് വര്‍ധനവ് നടപ്പിലാക്കുക.
ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് പെട്രോളിയം ഉല്പന്നങ്ങള്, വൈദ്യുതി എന്നിവക്ക് പടിപടിയായി വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. സല്മാന് രാജാവിന്റെ അദ്ധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തിലായിരുന്നു യോഗം.സ്വദേശികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന 'സ്വദേശി അക്കൗണ്ട്' സഹായത്തിന്റെ ഭാഗമായി സബ്സിഡി എടുത്തുകളയും. ഇതിന്റെ ഭാഗമായാണ് വില വര്‍ധനവ്. എന്നുമുതലാണ് വര്‍ധനവ് പ്രാബല്യത്തില്‍ വരിക എന്നോ എത്ര ശതമാനമാണ് വര്‍ധനവ് നടപ്പാക്കുക എന്നും വിശദീകരിച്ചിട്ടില്ല. എന്നാല്‍ സ്വദേശികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ധനസഹായം നടപ്പിലാക്കുന്ന വേളയിലാണ് ഊര്‍ജ്ജ വില വര്‍ധനവും നടപ്പാക്കുക എന്നാണ് സൂചന. തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയമാണ് 'സ്വദേശി അക്കൗണ്ട്' വിവരശേഖരണവും റജിസ്ട്രേഷനും നടത്തുന്നത്. ഇതിന്റെ ഗുണഫലം ഡിസംബര്‍ 21 മുതല്‍ അര്‍ഹരായവര്‍ക്ക് ലഭിച്ചുതുടങ്ങും. ഇതനുസരിച്ച് രാജ്യത്ത് സബ്സിഡി അര്‍ഹിക്കാത്ത പൗരന്മാര്ക്കും വിദേശികള്ക്കുമാകും വില വര്‍ധനവ് നേരിട്ട് അനുഭവപ്പെടുക. സ്വദേശി അക്കൗണ്ടില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് സബ്സിഡിക്ക് പകരമായാണ് ധനസഹായം നല്‍കുന്നത്.