നികുതി സമ്പദ്ഘടനയിലേക്ക് ഗൾഫ് രാജ്യങ്ങൾ; ജനുവരി 1 മുതൽ വാറ്റ് പ്രാബല്യത്തില്‍
|നികുതി ഘടനയുമായി പൊരുത്തപ്പെടാൻ സ്ഥാപനങ്ങളും പ്രവാസികളും നന്നായി വിയർക്കേണ്ടി വരും
ഗള്‍ഫ്‍ രാജ്യങ്ങളിലെ സമ്പദ് രംഗം ചരിത്രത്തിലാദ്യമായി നികുതി ഘടനയിലേക്ക് മാറുന്നു. ഇതിന്റെ ആദ്യപടിയായി സൗദിയിലും യു.എ.ഇയിലും മൂല്യവർധിത നികുതി ജനുവരി ഒന്ന് മുതൽ നിലവിൽ വരും. നികുതി ഘടനയുമായി പൊരുത്തപ്പെടാൻ സ്ഥാപനങ്ങളും പ്രവാസികളും നന്നായി വിയർക്കേണ്ടി വരും.
നികുതിരഹിത സമ്പദ് ഘടനയെന്ന മേൻമയിൽ നിന്ന് ഗൾഫ് രാജ്യങ്ങൾ അകലുകയാണ്. അഞ്ചു ശതമാനം 'വാറ്റ് ' ജനുവരി ഒന്നു മുതൽ ഈടാക്കാൻ തീരുമാനിച്ച സൗദി, യു.എ.ഇ രാജ്യങ്ങളിൽ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. വാറ്റിലൂടെ വൻതുകയുടെ നേട്ടമാണ് രണ്ടു രാജ്യങ്ങളും മുന്നിൽ കാണുന്നത്. ഉയർന്ന ജീവിത ചെലവുകൾക്കിടയിലാണ് വാറ്റ് കൂടി എത്തുന്നത്. ഇടത്തരം സ്ഥാപന ഉടമകളിൽ മാത്രമല്ല, മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളിലും ചെറിയ തോതിൽ ആശങ്കയുണ്ട്.
പ്രതിവർഷം മൂന്നേമുക്കാൽ ലക്ഷം ദിർഹം വിറ്റുവരവുള്ള എല്ലാ സ്ഥപനങ്ങളും വാറ്റിെൻറ പരിധിയിൽ വരും. നിയമലംഘകരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. പെട്രോൾ ഉൾപ്പെടെ മിക്ക ഉൽപന്നങ്ങൾക്കും ചെലവേറും. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്കു മാത്രമാണ് ഇളവ്. കോർപറേറ്റ് നികുതി, ആഡംബര വാഹന നികുതി എന്നിവ കൂടി ഗൾഫിന്റെ പരിഗണനയിലുണ്ട്. എന്നാൽ ആദായനികുതി നിർദേശം ഗൾഫ് തള്ളുകയാണ്.