ഇറാനും തുർക്കിയുമല്ല അറബ് ലോകത്തെ നയിക്കേണ്ടതെന്ന് യു.എ.ഇ
|ഇൗജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ അറബ് രാജ്യങ്ങൾ ഒരുമിച്ചു മുന്നേറുകയാണ് വേണ്ടത്. വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് ട്വിറ്ററിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
ഇറാനും തുർക്കിയുമല്ല അറബ് ലോകത്തെ നയിക്കേണ്ടതെന്ന് യു.എ.ഇ. മേഖലയിൽ അറബ് രാജ്യങ്ങൾ കൂടുതൽ കരുത്താടെ രംഗത്തു വരികയാണ് വേണ്ടതെന്നും യു.എ.ഇ വ്യക്തമാക്കി. വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് ട്വിറ്ററിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
ഇൗജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ അറബ് രാജ്യങ്ങൾ ഒരുമിച്ചു മുന്നേറുകയാണ് വേണ്ടത്. പശ്ചിമേഷ്യൻ സ്ഥിതിഗതികൾ ഉൾക്കൊണ്ട് എല്ലാ അറബ് രാജ്യങ്ങളും ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്നും മന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. വംശീയ പക്ഷപാതിത്വം നിറഞ്ഞ സമീപനം ഒരിക്കലും ബദൽ അല്ല. അറബ് ലോകത്തെ ഇറാനും തുർക്കിയുമല്ല നയിക്കേണ്ടതും അൻവർ ഗർഗാശ് ചൂണ്ടിക്കാട്ടി.
മേഖലയിൽ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യത്തെ ഫലപ്രദമായി നേരിടണമെങ്കില്‍ ഇൗജിപ്ത്, സൗദി സ്തംഭങ്ങളിൽ ഉൗന്നിയ ഐക്യമാണ് വേണ്ടതും. സിറിയ, യെമൻ, ലബനാൻ എന്നീ രാജ്യങ്ങളിൽ പരസ്യമായ ഇടപെടൽ നടത്തുന്ന ഇറാനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് തുടരുകയാണ് സൗദി അറേബ്യയെന്നും യു.എ.ഇ മന്ത്രി ട്വിറ്ററിൽ കുറിച്ചു.