Gulf
ഖത്തറില്‍ പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നുഖത്തറില്‍ പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു
Gulf

ഖത്തറില്‍ പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു

Jaisy
|
1 Jun 2018 6:46 PM GMT

ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന പോര്‍ട്ടലായ മെട്രാഷ് ടു വില്‍ ഇനി കൂടുതല്‍ വ്യക്തിഗത സേവനങ്ങളും‍ ലഭിക്കും

ഖത്തറില്‍ പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു . ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന പോര്‍ട്ടലായ മെട്രാഷ് ടു വില്‍ ഇനി കൂടുതല്‍ വ്യക്തിഗത സേവനങ്ങളും‍ ലഭിക്കും. റസിഡന്‍സി പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള സൗകര്യം മന്ത്രാലയം വെബ്‌സൈറ്റിലും മെട്രാഷ് ടു വിലും ലഭ്യമാകും .

ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന പോര്‍ട്ടലായ മെട്രാഷ് ടു നിലവില്‍ വന്നതോടെ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ നേടിയെടുക്കാനുള്ള അവസരമാണ് രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ ലഭിച്ചു തുടങ്ങിയത് . ഈ സൗകര്യം കൂടുതല്‍ വിപുലമാക്കാനാണ് മന്ത്രാലയം ഇപ്പോള്‍ തീരുമാനിച്ചത് . കൂടുതല്‍ വ്യക്തിഗത സേവനങ്ങള്‍ മെട്രോഷ് ടു വില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ആരോഗ്യപരിശോധന പൂര്‍ത്തീകരിക്കുന്നവര്‍ക്ക മെട്രാഷ് ടു പോര്‍ട്ടല്‍ വഴി റസിഡന്‍സി പെര്‍മിറ്റ് സ്വന്തമാക്കുകയും റീ ആക്ടീവേറ്റ് ചെയ്യുകയും ആവാം . ഗതാഗത ലംഘനങ്ങളുടെ എണ്ണം, സ്‌പോണ്‍സറുടെ വിവരങ്ങള്‍, വ്യക്തിഗത രേഖകള്‍, കാലാവധി തുടങ്ങിയവ സംബന്ധിച്ച സേവനങ്ങള്‍ മെട്രാഷില്‍ ലഭ്യമാണ്. ഉപയോക്താവിന് വേഗത്തിലും എളുപ്പത്തിലും തങ്ങളുടെ പ്രൊഫൈലിലേക്ക് പ്രവേശിക്കാന്‍ കഴിയും. വിരലടയാളം ഉപയോഗിച്ച് മെട്രാഷ് ടുവില്‍ പ്രവേശിക്കാനാകും. എക്‌സിറ്റ്പ്രവേശന ഇടപാടുകള്‍, മന്ത്രാലയത്തിന്റെ കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് മെട്രാഷ് ടുവിലൂടെ അപേക്ഷിക്കാന്‍ കഴിയും. ആറു ഭാഷകളില്‍ നിലവില്‍ മെട്രാഷ് ടു ലഭ്യമാണ്.

Related Tags :
Similar Posts