Gulf
മഞ്ജു വാര്യരുടെ നൃത്തപരിപാടി ഫെബ്രുവരി 23ന്​ ദുബൈയിൽമഞ്ജു വാര്യരുടെ നൃത്തപരിപാടി ഫെബ്രുവരി 23ന്​ ദുബൈയിൽ
Gulf

മഞ്ജു വാര്യരുടെ നൃത്തപരിപാടി ഫെബ്രുവരി 23ന്​ ദുബൈയിൽ

Jaisy
|
1 Jun 2018 4:25 PM GMT

ദുബൈ ഇന്ത്യൻ ഹൈസ്കൂളിലെ ശൈഖ്​ റാശിദ് ഓഡിറ്റോറിയത്തിൽ ഈ മാസം 23നാണ് പരിപാടി

നടി മഞ്ജുവാര്യർ ആദ്യമായി യു.എ.ഇയിൽ നൃത്തപരിപാടി അവതരിപ്പിക്കുന്നു. ദുബൈ ഇന്ത്യൻ ഹൈസ്കൂളിലെ ശൈഖ്​ റാശിദ് ഓഡിറ്റോറിയത്തിൽ ഈ മാസം 23നാണ് പരിപാടി. മഞ്ജു വാര്യർക്കു പുറമെ നിരവധി കലാകാരന്‍മാരും പങ്കെടുക്കുന്നുണ്ട്.

നടനം 2018 എന്ന പേരിൽ റൂട്ട്സ്​ ഇവന്റ്സ്​ ആന്റ്​ മാനേജ്മെന്റാണ്​ പരിപാടി ഒരുക്കുന്നത്​. മഞ്ജു വാര്യരുടെ കുച്ചിപ്പുടി നൃത്തത്തിനു പുറമെ വാദ്യകലയുടെ കുലപതി മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരും വയലിൻ കലാകാരൻ ശബരീഷ്​ പ്രഭാകറും സംബന്​ധിക്കുമെന്ന്​ റൂട്ട്സ്​ ഇവൻറ്സ്​ സി.ഇ. ഒ രൂപേഷ്​ നമ്പ്യാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

യു.എ.ഇയിലെ നിരവധി പ്രമുഖരും ചടങ്ങിനെത്തും.കൂടിയാട്ടത്തെയും കൂടിയാട്ട കലാകാരൻ ശിവൻ നമ്പൂതിരിയെയും ആസ്പദമാക്കി രാജൻ കാരിമൂല ഒരുക്കിയ ഡോക്യുമെന്ററി ചിത്രത്തിന്റെ ആദ്യ പ്രദർശനവും ഒരുക്കിയിട്ടുണ്ട്​. രാജൻ കാരിമൂല, ബാലകൃഷ്ണൻ ഏവീസ്​, ഷാഹിർ ബാബു, രാജ്​ഗോപാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Similar Posts