Gulf
സൌദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നുസൌദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു
Gulf

സൌദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു

Jaisy
|
1 Jun 2018 3:49 AM GMT

ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം മക്കയിലും റിയാദിന്റെ ചില ഭാഗങ്ങളിലും പെയ്തത്

കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായി സൌദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം മക്കയിലും റിയാദിന്റെ ചില ഭാഗങ്ങളിലും പെയ്തത്. കാലാവസ്ഥാ മാറ്റത്തോടെ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രിയിലും പകലുമായി മഴയുണ്ട്. കനത്ത ചൂടിനു പിന്നാലെയാണ് മഴ. ഇതോടെ ആരോഗ്യ പ്രശ്നങ്ങല്‍ കൂടി. മുന്‍കരുതലെടുക്കാന്‍ അധികൃതരുടെ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം മക്കയിലും ഹറമിലും ശക്തമായ മഴ പെയ്തിരുന്നു. മക്കയുടെ മലയോര മേഖലയില്‍ പല ഭാഗത്തും മലവെള്ളപ്പാച്ചിലുണ്ടായി. ഹറമിനടുത്തേക്കുള്ള വിവിധ റോഡുകള്‍ താല്‍ക്കാലികമായി അടച്ചത് തുറന്നിട്ടുണ്ട്. വീടിന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പുണ്ട്. നിരവധി വാഹനങ്ങളും തകര്‍ന്നെങ്കിലും ആളപായമൊന്നുമില്ല. ജിസാനിലും അസീറിലും കാലാവസ്ഥാ മാറ്റം പ്രകടമാണ്. ഒരാഴ്ച മുന്‍പാരംഭിച്ച പൊടിക്കാറ്റ് ശക്തമാണ് സൌദിയുടെ വിവിധ പ്രവിശ്യകളില്‍. ഒപ്പം മഴയും മഞ്ഞു വീഴ്ചയും. തണുപ്പില്‍ നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് ഇത്. ഒരാഴ്ചക്കകം രാജ്യത്തെ കാലാവസ്ഥ ചൂടിലേക്ക് മാറും.

Related Tags :
Similar Posts