ഒമാനിൽ സ്വദേശിവത്കരണ തോത്പാലിച്ചില്ല; 161 കമ്പനികൾക്കെതിരെ നടപടി
|സുൽത്താനേറ്റിന്റെ സ്വദേശിവത്കരണ നയത്തിന്റെ ലംഘനം മുൻ നിർത്തി ഈ കമ്പനികളുമായുള്ള ഇടപാടുകൾ നിർത്തിവെച്ചതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു
ഒമാനിൽ സ്വദേശിവത്കരണ തോത് പാലിക്കാത്ത 161 കമ്പനികൾക്കെതിരെ കൂടി നടപടിയെടുത്തതായി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. സുൽത്താനേറ്റിന്റെ സ്വദേശിവത്കരണ നയത്തിന്റെ ലംഘനം മുൻ നിർത്തി ഈ കമ്പനികളുമായുള്ള ഇടപാടുകൾ നിർത്തിവെച്ചതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
വിവിധ ഗവർണറേററുകളിലായാണ് നടപടിക്ക് വിധേയമായ കമ്പനികൾ സ്ഥിതി ചെയ്യുന്നത്. ഈ കമ്പനികളിൽ എല്ലാമായി 6959 പേർ തൊഴിലെടുക്കുന്നുണ്ട്. ഓരോ കമ്പനിയിലും നാൽപതിലധികം വിദേശ തൊഴിലാളികൾ വീതം ജോലിയെടുക്കുന്നുണ്ട്. എന്നാൽ നിയമപ്രകാരമുള്ള സ്വദേശികളെ ഈ കമ്പനികളിൽ ജോലിക്കെടുത്തിട്ടില്ല. ഒരു സ്വദേശിയെ പോലും നിയമിക്കാത്ത കമ്പനികളുമുണ്ട്. ആറുമാസത്തിനുള്ളിൽ നിയമാനുസൃതമുള്ള സ്വദേശിവത്കരണ തോത് പാലിക്കണം എന്ന് നേരത്തെ അറിയിച്ചിരുനു. ഇത് പാലിക്കാത്ത കമ്പനികൾക്കെതിരെ ആണ് മാനവ വിഭവ ശേഷി മന്ത്രാലയം നടപടിയടുത്തിരിക്കുന്നത്.