Gulf
യു.എ.ഇയില്‍ നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം ഇന്നുമുതല്‍യു.എ.ഇയില്‍ നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം ഇന്നുമുതല്‍
Gulf

യു.എ.ഇയില്‍ നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം ഇന്നുമുതല്‍

admin
|
1 Jun 2018 4:27 PM GMT

സെപ്റ്റംബര്‍ 16 വരെയാണ് നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. ഇക്കാലയളവില്‍ ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെ തൊഴിലാളികളെ വെയിലത്ത് തൊഴിലെടുപ്പിക്കാന്‍പാടില്ല.

യു.എ.ഇയില്‍ നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം ഇന്നുമുതല്‍ പ്രാബല്യത്തില്‍. തൊഴിലാളികളെയും കമ്പനികളെയും ഇതുസംബന്ധിച്ച് ബോധവത്കരിക്കാനും നടപടി ആരംഭിച്ചു. സെപ്റ്റംബര്‍ 16 വരെയാണ് നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. ഇക്കാലയളവില്‍ ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെ തൊഴിലാളികളെ വെയിലത്ത് തൊഴിലെടുപ്പിക്കാന്‍പാടില്ല.

നിയമലംഘനം നടത്തുന്ന കമ്പനികള്‍ പിഴ നല്‍കേണ്ടിവരും. കമ്പനിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെപ്പിക്കാനും തരംതാഴ്ത്താനും വകുപ്പുണ്ട്. പരിശോധനകള്‍ നടത്താന്‍ പ്രത്യകേ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇവര്‍ കമ്പനികളില്‍ എല്ലാദിവസവും സന്ദര്‍ശനം നടത്തും

Related Tags :
Similar Posts