ഹാജിമാര്‍ക്ക് കൂട്ടായി കഫിയ സ്മാര്‍ട്ട് കുട
|വഴി തെറ്റാതിരിക്കാന്‍ ജി.പി.എസ് സംവിധാനവും ഫ്ലാഷ് ലൈറ്റും തീര്‍ഥാടകരെ സഹായിക്കും
ഹാജിമാര്‍ക്കായി എല്ലാം ഒരു കുടക്കീഴില്‍ മൊബൈല്‍ ചാര്‍ജര്‍,ഫാന്‍, GPS സിസ്റ്റം എല്ലാം അടങ്ങിയ സോളാര്‍ കുട http://goo.gl/hJFGMl
Publicado por MediaoneTV em Quinta, 25 de agosto de 2016
കനത്ത ചൂടില്‍ നിന്നും ഹാജിമാര്‍ക്ക് തണലേകാന്‍ സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സ്മാര്‍ട്ട് കുടകള്‍ വിപണിയിലെത്തുന്നു. ജി.പി.എസ് സംവിധാനം വഴി സ്ഥലങ്ങള്‍ കണ്ടുപിടിക്കാനും സഹായിക്കുന്നതാണ് കഫിയ എന്ന പേരിലുള്ള ഈ കുട.
ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ അനുഭവിക്കുന്ന രണ്ട് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായാണ് സൌദി ശാസ്ത്രജ്ഞനായ കമാല്‍ ബദവി സോളാറില്‍ പ്രവര്‍ത്തിക്കുന്ന പുതിയ കുട പുറത്തിറക്കുന്നത്. സൌദി-ഫലസ്തീന്‍ സംരംഭക മനാല്‍ ദാന്തിസിന്റെ സഹായത്തോടെയാണ് ഈ കുടയുടെ നിര്‍മാണം. കുടയുടെ പുറത്തുള്ള സൌരോര്‍ജ്ജ പാനലുകള്‍ സൂര്യപ്രകാശത്തെ വൈദ്യുതിയാക്കി മാറ്റും. ഉള്‍ഭാഗത്ത് മുകളില്‍ സ്ഥാപിച്ച ഫാന്‍ വഴി തീര്‍ഥാടകര്‍ക്ക് തണുപ്പ് ലഭിക്കുന്ന രീതിയിലാണ് കുട നിര്‍മിച്ചത്. ദീര്‍ഘകാലം ഹജ്ജ് സേവന രംഗത്ത് പ്രവര്‍ത്തിച്ചപ്പോള്‍ അനുഭവങ്ങളാണ് കുടയുടെ നിര്‍മാണത്തിലെത്തിച്ചതെന്ന് കമാല്‍ ബദവി പറഞ്ഞു.
വഴി തെറ്റാതിരിക്കാന്‍ ജി.പി.എസ് സംവിധാനവും ഫ്ലാഷ് ലൈറ്റും തീര്‍ഥാടകരെ സഹായിക്കും. കുടയുടെ കാലിലുള്ള മൂന്ന് യു.എസ്.ബി ഒട്ട്‍ലെറ്റുകള്‍ വഴി മൊബൈല്‍ഫോണും ലാപ്ടോപും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
പരീക്ഷണാര്‍ഥം വിപണിയിലിറക്കുന്ന കുട ആവശ്യക്കാര്‍ വര്‍ധിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെയോ അന്താരാഷ്ട്ര കമ്പനികളുടെയോ സഹായത്തോടെ ഉത്പാദനം കൂട്ടാമെന്നാണ് ഇരുവരുടെയും കണക്കൂട്ടല്‍.