വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണന്
|ചലച്ചിത്ര മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം
ജനത കള്‍ച്ചറല്‍ സെന്റര്‍ കുവൈത്തിന്റെ ആറാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരം ചലച്ചിത്രകാരൻ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്. ചലച്ചിത്ര മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം . നവംബർ 18 നു നടക്കുന്ന ജെസിസി വാർഷിക പൊതുയോഗത്തിൽ അവാർഡ് വിതരണം ചെയ്യുമെന്ന് ജെസിസി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .
25000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സൂര്യ കൃഷ്ണമൂര്‍ത്തി, ആര്‍. ശ്രീകണ്ഠന്‍ നായര്‍, ബാലു കിരിയത്ത് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിന്റെ തെരഞ്ഞെടുത്തത് .വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് വൈക്കം മുഹമ്മദ് ബഷീർ അവാർഡിനായി പരിഗണിക്കുന്നത് . എം.പി. വീരേന്ദ്രകുമാര്‍, അബ്ദുസ്സമദ് സമദാനി, ജോണി ലൂക്കോസ്, സി. രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ പുരസ്കാരം ലഭിച്ചത്. ഈ വര്‍ഷം മുതല്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികൾക്കായി ചെറുകഥാമത്സരം സംഘടിപ്പിക്കുമെന്നും ജെസിസി ഭാരവാഹികൾ പറഞ്ഞു . വാര്‍ത്താസമ്മേളനത്തില്‍ ജനത കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് സഫീര്‍ പി. ഹാരിസ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ്, മണി പാനൂര്‍, ഖലീല്‍ കായംകുളം, രാജേഷ് നീലേശ്വരം എന്നിവര്‍ സംബന്ധിച്ചു.