Gulf
ഹൈപര്‍ലൂപുമായി ദുബൈ-അബൂദബി പാതഹൈപര്‍ലൂപുമായി ദുബൈ-അബൂദബി പാത
Gulf

ഹൈപര്‍ലൂപുമായി ദുബൈ-അബൂദബി പാത

Khasida
|
2 Jun 2018 6:23 AM GMT

ദുബൈയില്‍നിന്ന് അബൂദബിയിലേക്കുള്ള ഹൈപര്‍ലൂപ് യാഥാര്‍ഥ്യമായാല്‍ നിലവിലുള്ള ബസ് ചാര്‍ജ് മുടക്കി യാത്ര സാധ്യമാകും

ബസിനേക്കാള്‍ പത്തിരട്ടി വേഗതയില്‍ സഞ്ചരിക്കുമെങ്കിലും ഹൈപര്‍ലൂപുകളിലെ യാത്രക്ക് ബസ്ചാര്‍ജ് തന്നെ മതി. ദുബൈയില്‍നിന്ന് അബൂദബിയിലേക്കുള്ള ഹൈപര്‍ലൂപ് യാഥാര്‍ഥ്യമായാല്‍ നിലവിലുള്ള ബസ് ചാര്‍ജ് മുടക്കി യാത്ര സാധ്യമാകുമെന്ന് ഹൈപര്‍ ലൂപ് വണ്‍ കമ്പനിയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ കോളിന്‍ റിസ് പറഞ്ഞു. ദുബൈയില്‍നിന്ന് അബൂദബിയിലേക്കുള്ള യാത്രക്ക് 22 ദിര്‍ഹം മുതല്‍ 29 ദിര്‍ഹം വരെ മതിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈപര്‍ലൂപിന്റെ ഓരോ പേടകങ്ങളും നാല് മുതല്‍ ആറ് വരെ യാത്രക്കാരെ വഹിക്കും. സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനിലൂടെ യാത്ര ബുക് ചെയ്യാന്‍ സാധിക്കും. പേടകത്തില്‍ കയറിയാല്‍ മിനിറ്റുകള്‍ക്കകം ഹൈപര്‍ലൂപ് യാത്രക്കാരെ യഥാസ്ഥാനത്ത് എത്തിക്കും.

വിമാനത്തിലോ ട്രെയിനിലോ കയറുമ്പോലെയല്ല ഹൈപര്‍ലൂപ് പേടകത്തില്‍ കയറുന്നതെന്നും വീട്ടിലെ മുറിയിലിരിക്കുന്ന അനുഭവമായിരിക്കുമെന്നും കോളിന്‍ റിസ് അഭിപ്രായപ്പെട്ടു. 2020ഓടെ ദുബൈ-അബൂദബി ഹൈപര്‍ലൂപ് യാഥാര്‍ഥ്യമാക്കും. ഭൂമിക്ക് അടിയിലൂടെയും മുകളിലൂടെയും ഇതിനുള്ള തുരങ്കം നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നിര്‍മാണം എന്ന് തുടങ്ങും നിര്‍മാണ ചെലവ് എത്ര തുടങ്ങിയ വിവരങ്ങള്‍ 2017 ആദ്യ പാദത്തില്‍ പുറത്തുവിടുമെന്ന് ഹൈപര്‍ലൂപ് വണ്‍ സി.ഇ.ഒ റോബ് ലോയ്ഡ് അറിയിച്ചു. ആദ്യം ദുബൈയില്‍ സ്ഥാപിച്ച ശേഷം റിയാദ്, ദോഹ നഗരങ്ങളിലും ഹൈപര്‍ലൂപ് സ്ഥാപിക്കുകയാണ് ലക്ഷ്യം. പിന്നീട് ഇവ തമ്മില്‍ ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ സാധ്യതാപഠനത്തിന് ദുബൈ റോഡ് ഗതാഗത അതോറിറ്റിയും (ആര്‍.ടി.എ), ഹൈപര്‍ലൂപ് വണ്ണും ചൊവ്വാഴ്ച കരാറില്‍ ഒപ്പ് വെച്ചിട്ടുണ്ട്.

Related Tags :
Similar Posts