Gulf
കുവൈത്ത്​ എയർവേസിന്റെ ഇന്ത്യയിലേക്കുള്ള പ്രതിവാര സീറ്റുകൾ 90,000 ആയി ഉയർത്തുംകുവൈത്ത്​ എയർവേസിന്റെ ഇന്ത്യയിലേക്കുള്ള പ്രതിവാര സീറ്റുകൾ 90,000 ആയി ഉയർത്തും
Gulf

കുവൈത്ത്​ എയർവേസിന്റെ ഇന്ത്യയിലേക്കുള്ള പ്രതിവാര സീറ്റുകൾ 90,000 ആയി ഉയർത്തും

Jaisy
|
2 Jun 2018 11:13 AM GMT

കുവൈത്തിൽ ജീവിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിന്​ ആനുപാതികമല്ല നിലവിലുള്ള സീറ്റുകൾ എന്ന്​ വിലയിരുത്തിയാണ്​ സീറ്റ്​ വർധനക്ക്​ നടപടിയെടുക്കുന്നത്

കുവൈത്ത്​ എയർവേസിന്റെ ഇന്ത്യയിലേക്കുള്ള പ്രതിവാര സീറ്റുകൾ 12,000ത്തിൽ നിന്ന്​ 90,000 ആയി ഉയർത്തുമെന്ന്​ സാമൂഹികകാര്യ തൊഴിൽമന്ത്രി ഹിന്ദ്​ അസ്സബീഹ്​ അറിയിച്ചു. കുവൈത്തിൽ ജീവിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിന്​ ആനുപാതികമല്ല നിലവിലുള്ള സീറ്റുകൾ എന്ന്​ വിലയിരുത്തിയാണ്​ സീറ്റ്​ വർധനക്ക്​ നടപടിയെടുക്കുന്നത്​. സെപ്തംബർ 20ന്​ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറുമായി നടത്തിയ ചർച്ചിലാണ്​ ഇക്കാര്യത്തിൽ ധാരണയായതെന്ന്​ മന്ത്രി വ്യക്തമാക്കി.

2017ലാണ്​ ഇന്ത്യയിലേക്ക്​ 12,000 പ്രതിവാര സീറ്റുകൾ അനുവദിച്ചതെങ്കിലും ഇത് കുവൈറ്റിലെ ഇന്ത്യക്കാരുടെ എണ്ണവുമായി പൊരുത്തപ്പെടുന്നില്ലെന്നും സാമൂഹികകാര്യതൊഴിൽമന്ത്രി ഹിന്ദ്​ അസ്സബീഹ് പറഞ്ഞു.ഇന്ത്യയിൽനിന്നുള്ള ​ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട ഭാവിയിലെ സഹകരണത്തെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ഇലക്​ട്രോണിക്​ ലിങ്കിലൂടെ തൊഴിൽനിയമനം നടത്തുന്ന പദ്ധതിയെ കുറിച്ച്​ പഠിക്കുന്നത്​ സംബന്ധിച്ചും ചർച്ച നടത്തിയതായും മന്ത്രി അറിയിച്ചു. ഇലക്ട്രോണിക്​ ലിങ്ക്​ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്​. ഇൗ പദ്ധതിയിലെ തടസ്സങ്ങൾ നീക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നു. കുവൈത്തിലെ തൊഴിൽ മാർക്കറ്റിലേക്ക്​ ആവശ്യമായ വിദഗ്​ധ തൊഴിലാളികളുടെ നിയമനത്തിൽ ഇലക്​ട്രോണിക്​ ലിങ്ക്​ വലിയ ചുവടുവെപ്പായിരിക്കും. തൊഴിൽ മാർക്കറ്റിന്​ ആവശ്യമില്ലാത്ത അവിദഗ്​ധ തൊഴിലാളികളെ ഒഴിവാക്കുന്നതിനും സംവിധാനം ഉപകരിക്കുമെന്ന്​ അവർ കൂട്ടിച്ചേർത്തു.

വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ സർക്കാറിനുള്ള പ്രതിബദ്ധത മന്ത്രി ഇന്ത്യൻ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു. മാനവ വിഭവശേഷി പൊതു അതോറിറ്റിയുടെ വിവിധ വിഭാഗങ്ങളുമായും മറ്റു ബന്ധപ്പെട്ട യൂനിറ്റുകളുമായും ചേർന്ന്​ ഇതിന്​ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നു. ഫീൽഡ്​ പരിശോധനയിലൂടെയും അതത്​ രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ചും തൊഴിലാളികളുടെ കാര്യങ്ങൾ നിരീക്ഷിച്ചുവരുന്നുണ്ട്​. ഒമ്പത്​ ലക്ഷത്തോളം വരുന്ന ഇന്ത്യൻ തൊഴിലാളികൾ കുവൈത്തി നിയമത്തിന്​ കീഴിലാണ്​ പ്രവർത്തിക്കുന്നത്​. അവർക്ക്​ ആവശ്യമായ സംരക്ഷണമുണ്ട്​. ഇന്ത്യൻ തൊഴിലാളികൾക്ക്​ എന്തെങ്കിലും പ്രയാസങ്ങൾ നേരിടുന്നുണ്ടെങ്കിൽ അവ പരിഹരിക്കാൻ സഹരിച്ച്​ പ്രവർത്തിക്കാനുള്ള സന്നദ്ധതയും മന്ത്രി അറിയിച്ചു.

Related Tags :
Similar Posts