Gulf
ഖത്തര്‍ പ്രതിസന്ധി; ജിസിസി ഉച്ചകോടി മാറ്റിവയ്ക്കുംഖത്തര്‍ പ്രതിസന്ധി; ജിസിസി ഉച്ചകോടി മാറ്റിവയ്ക്കും
Gulf

ഖത്തര്‍ പ്രതിസന്ധി; ജിസിസി ഉച്ചകോടി മാറ്റിവയ്ക്കും

Jaisy
|
2 Jun 2018 1:14 AM GMT

കുവൈത്തിൽ ഡിസംബറിലാണ്​ ജിസിസി ഉച്ചകോടി നടക്കേണ്ടത്

ഡിസംബറിൽ നടക്കേണ്ട ഗൾഫ്​ സഹകരണ കൗൺസിൽ രാജ്യങ്ങളുടെ വാർഷിക ഉച്ചകോടി മാറ്റിവയ്ക്കും. ഖത്തറുമായി ബന്ധപ്പെട്ട ഭിന്നത അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ്​ ഈ നീക്കം.

കുവൈത്തിൽ ഡിസംബറിലാണ്​ ജിസിസി ഉച്ചകോടി നടക്കേണ്ടത്​. ഇതിന്റെ ഭാഗമായ മുന്നൊരുക്കങ്ങൾ ആരംഭിക്കാനിരിക്കെയാണ്​, കുവൈത്തിന്റെ തന്നെ അഭ്യർഥന മാനിച്ച്​ ഉച്ചകോടി മാറ്റിവെക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്​. മൂന്ന്​ വ്യാഴവട്ടം പിന്നിട്ട ജി.സി.സി കൂട്ടായ്​മക്കിടയിൽ ചരിത്രത്തിൽ ആദ്യമായി രൂപപ്പെട്ട ഭിന്നതക്ക്​ പരിഹാരം കാണാതെ ഉച്ചകോടി ചേരുന്നതിൽ അർഥമില്ലെന്ന്​ കുവൈത്ത്​ നേതൃത്വം അറിയിച്ചതായാണ്​ സൂചന. അമേരിക്കയുടെ നേതൃത്വത്തിൽ പ്രതിസന്​ധി പരിഹാര ചർച്ച ഇനിയും തുടർന്നേക്കുമെന്നിരിക്കെ, ആറ്​ അംഗ രാജ്യങ്ങളും ഒരുമിച്ചു തന്നെ ഉച്ചകോടിയിൽ പങ്കെടുക്കണം എന്ന വികാരമാണ്​ കുവൈത്തിനുള്ളത്​. ഒമാനും ഏറെക്കുറെ ഇതേ നിലപാടിലാണ്​. ഏതായാലും ഉച്ചകോടി മാറ്റിവെക്കുന്നതു സംബന്​ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും.

ഖത്തറുമായുള്ള അഭിപ്രായ ഭിന്നതയാണ്​ ഗൾഫ്​ കൂട്ടായ്മക്ക്​ വിഘാതമായത്​. സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചിട്ട്​ നാലര മാസം പിന്നിടുകയാണ്​. അമേരിക്കയും കുവൈത്തും ഒരിക്കൽ കൂടി മധ്യസ്ഥ ചർച്ചകളുമായി രംഗത്തു വരുന്നത്​ പ്രശ്നപരിഹാരത്തില്‍ പുരോഗതിയും ഉണ്ടാക്കുമോ എന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​.

Related Tags :
Similar Posts