സൌദിയില്‍ ഈ വര്‍ഷം ജോലി നഷ്ടമായത് 8 ലക്ഷത്തിലേറെ പേര്‍ക്ക്
|സൌദി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണക്ക്
സൌദിയില്‍ ഈ വര്‍ഷം സെപ്തംബര്‍ 30 വരെ ജോലി നഷ്ടമായത് എട്ട് ലക്ഷത്തിലേറെ പേര്‍ക്കെന്ന് കണക്കുകള്‍. സൌദി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണക്ക്. ഇതനുസരിച്ച് പ്രതിദിനം 1120 വിദേശികള്‍ക്ക് ജോലി പേകുന്നുണ്ട്. വനിതകള്‍ വന്‍ മുന്നേറ്റമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ജനുവരി ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയുള്ള 9 മാസക്കാലത്തെ റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍. സൌദിയിലെ ഔദ്യോഗിക ഏജന്‍സിയെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങളാണ് കണക്ക് പുറത്ത് വിട്ടത്. എട്ട് ലക്ഷം പേര്‍ക്ക് ജോലി പോയെന്നാണ് കണക്കിലുള്ളത്.
5 ലക്ഷത്തിലേറെ വിദേശികളും. മൂന്ന് ലക്ഷത്തിലേറെ സ്വദേശികള്‍ക്കും. ഇത് പ്രകാരം ദിനം പ്രതി ജോലി നഷ്ടപ്പെടുന്നത് ശരാശി 3001 പേര്‍ക്കാണ്. ഇതില്‍ 1181 പേര്‍ സ്വദേശികളാണ്. എന്നാല്‍ സ്വദേശികള്‍ സ്വകാര്യമേഖലയിലെ ജോലിയില്‍ നിന്ന് മാറി സര്‍ക്കാര്‍ മേഖലയിലേക്ക് കൂടുതലായി കയറുന്നുണ്ട്. ഇത് കണക്കിലില്ല. അതേ സമയം റിപ്പോര്‍ട്ടില്‍ സ്തീകളുടെ ജോലിയെ കുറിച്ചും പരാമര്‍ശമുണ്ട്. സ്ത്രീകള്‍ വന്‍ മുന്നേറ്റമുണ്ടാക്കിയെന്നാണ് കണക്കിലുള്ളത്. സെപ്തംബറിലെ കണക്ക് പ്രകാരം സ്വകാര്യമേഖലയില്‍ അഞ്ച് ലക്ഷത്തിലേറെ വനിതകള്‍ ജോലി ചെയ്യുന്നു. ഈവര്‍ഷം ഇരുപതിനായിരത്തോളം വനിതകള്‍ക്ക് പുതുതായി ജോലി ലഭിച്ചു. വിദേശികളുടെ കണക്കാണ് ഏറെ ഞെട്ടിക്കുന്നത്. വന്‍ കൊഴിഞ്ഞുപോക്കാണ് ഇവരുടെ ജോലിയിലുണ്ടായത്. ഒരു വര്‍ഷത്തിനിടെ ജോലി പോയ മൂന്ന് ലക്ഷം വിദേശികളില്‍ ഇതര ജോലികളില്‍ പ്രവേശിച്ചവരുമുണ്ട്.