ഒരുമയും സൌഹൃദവും ഉയര്‍ത്തി ഇഫ്താര്‍ സംഗമം
|ബഹ് റൈനില്‍ ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ബഹ് റൈനില്‍ ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രവാസികള്‍ക്കിടയിലെ ഒരുമയുടെയും സൗഹൃദത്തിന്റെയും വേദിയാകുകയാണ് ഇഫ്താര്‍ സംഗമങ്ങള്‍.
ബഹ് റൈനില്‍ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഇന്ത്യന്‍ സ്‌കൂള്‍ ജഷന്മാള്‍ ഓഡിറ്റോറിയത്തിലാണ് നടന്നത്. അറബ് സമൂഹത്തിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ പങ്കെടുത്തു. അല്‍ ഇസ്ലാഹ് സൊസൈറ്റി വൈസ് ചെയര്‍മാന്‍ ശൈഖ് അബ്ദുല്ലത്തീഫ് അല്‍ശൈഖ് സംഗമം ഉദ്ഘാടനം ചെയ്തു. സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ യൂസുഫ് അല്‍അന്‍സാരി, ശൈഖ് ഖാലിദ് അബ്ദുല്‍ ഖാദിര്‍ തുടങ്ങി അറബ് പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. പ്രവാസി സമൂഹത്തിലെ മതസാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരുടെ കൂടിച്ചേരലിന്റെ വേദി കൂടിയായി പരിപാടി മാറി. ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ് വി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ജമാല്‍ നദ് വി ഇരിങ്ങല്‍ റമദാന്‍ സന്ദേശം നല്‍കി. അറബ് പ്രമുഖരുടെയും പ്രവാസികളുടെയും പങ്കാളിത്തത്തോടെ നടന്ന സംഗമം സഹവര്‍ത്തിത്വത്തിന്റെയും ഐക്യത്തിന്റെയും അടയാളമായി മാറി.