Gulf
വിശ്വാസികളിന്ന് ബദ്ര്‍ യുദ്ധ സ്മരണകളില്‍വിശ്വാസികളിന്ന് ബദ്ര്‍ യുദ്ധ സ്മരണകളില്‍
Gulf

വിശ്വാസികളിന്ന് ബദ്ര്‍ യുദ്ധ സ്മരണകളില്‍

admin
|
2 Jun 2018 1:26 AM GMT

വിശ്വാസത്തിന്റ കരുത്തില്‍ എതിരാളികളെ അതിജയിച്ച പ്രവചകന്റെയും അനുയായികളുടെയും ജീവിതത്തെ അനുസ്മരിക്കുകയാണ് ലോകമെങ്ങും വിശ്വാസികള്‍.

ഇന്ന് റമദാന്‍ പതിനേഴ്. വിശ്വാസികള്‍ ബദ്ര്‍ യുദ്ധത്തിന്റെ സ്മരണകളിലൂടെ കടന്ന് പോകുന്ന ദിവസമാണിന്ന്. വിശ്വാസത്തിന്റ കരുത്തില്‍ എതിരാളികളെ അതിജയിച്ച പ്രവചകന്റെയും അനുയായികളുടെയും ജീവിതത്തെ അനുസ്മരിക്കുകയാണ് ലോകമെങ്ങും വിശ്വാസികള്‍.

ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവമാണ് ബദ്ര്‍ യുദ്ധം. പ്രവാചകന്‍ മുഹമ്മദ് പങ്കെടുത്ത ആദ്യ യുദ്ധവും കൂടിയാണ് ബദ്ര്‍. മദീനയില്‍ നിന്നും എണ്‍പത് കിലോ മീറ്റര്‍ അകലെയുള്ള ബദര്‍ എന്ന പ്രദേശത്താണ് മക്കയിലെ അറബ് ഗോത്രങ്ങളുമായുള്ള ഈ യുദ്ധം നടന്നത്. മദീന കേന്ദ്രമായി പ്രവാചകന്‍ മുഹമ്മദിന്റെ നേത്യത്വത്തില്‍ രൂപീകരിച്ച ഭരണകൂടത്തിലെ മുന്നൂറ്റി പതിമൂന്ന് പേര്‍ ആയിരത്തോളം വരുന്ന അറബ് സൈന്യവുമായി ഹിജ്‌റ രണ്ടാം വര്‍ഷം റമാദാന്‍ പതിനേഴിനായിരുന്നു ഏറ്റുമുട്ടിയത്. യുദ്ധത്തില്‍ ഇസ്ലാമിക സൈന്യത്തിനായിരുന്നു വിജയം.

പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ചരിത്രത്തിന്റെ ശേഷിപ്പുകള്‍ ഇന്നും ബദ്‌റില്‍ കാണാം. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ഖബ്‌റുകള്‍ ഇവിടെയുണ്ട്. ഇസ്ലാമിക സൈന്യത്തില്‍ നിന്ന് രക്തസാക്ഷികളായവരുടെ പേരുകള്‍ കൊത്തിവെച്ചിട്ടുണ്ട്. ആനാചാരങ്ങള്‍ ഒഴിവാക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രവാചകന്റെ അനുയായികളുടെ ഖബറിടത്തില്‍ സലാം ചെല്ലാന്‍ നിരവധി വിശ്വാസികള്‍ ഇന്നും ബദ്‌റിലെത്തുന്നു. വിമോചന സമരങ്ങള്‍ക്കും സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനുള്ള പിന്‍ബലമായി വിശ്വാസികള്‍ ഒരോ റമദാന്‍ പതിനേഴിനും ബദര്‍ ദിനത്തെ അനുസ്മരിക്കുന്നു. യുദ്ധത്തില്‍ പങ്കെടുത്ത പ്രവാചകന്റെയും അനുചരന്‍മാരുടെയും ജീവിതം മാതൃകയാക്കുന്നതിനുള്ള ദൃഢനിശ്ചയം കൂടിയാണ് വിശ്വാസികള്‍ ബദര്‍ ദിനം.

Similar Posts