കുവൈത്തിൽ പെട്രോൾ വില വർധിപ്പിച്ച സർക്കാർ നടപടി അഡ്മിനിസ്ട്രേറ്റിവ് കോടതി റദ്ദാക്കി
|ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കാതെയാണ് വിലവർദ്ധന നടപ്പാക്കിയതെന്നും . പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാതെ വില വര്‍ധിപ്പിച്ച നടപടിക്ക് നിയമസാധുതയില്ലെന്നും
കുവൈത്തിൽ പെട്രോൾ വില വർധിപ്പിച്ച സർക്കാർ നടപടി അഡ്മിനിസ്ട്രേറ്റിവ് കോടതി റദ്ദാക്കി . നടപടിക്രമങ്ങൾ പാലിക്കാതെയാണ് സർക്കാർ പെട്രോൾ വില വർധിപ്പിച്ചതെന്നു വിലയിരുത്തിയാണ് അഡ്മിനിസ്ട്രേറ്റിവ് കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്.
ഇന്ധനവില വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു ഏതാനും അഭിഭാഷകർ നൽകിയ പൊതു താല്പര്യ ഹരജിയിലാണ് ബുധനാഴ്ച ചേർന്ന അഡ്മിനിസ്ട്രേറ്റീവ് കോടതി വിധി പറഞ്ഞത് . ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കാതെയാണ് വിലവർദ്ധന നടപ്പാക്കിയതെന്നും . പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാതെ വില വര്‍ധിപ്പിച്ച നടപടിക്ക് നിയമസാധുതയില്ലെന്നും ഹരജിക്കാരായ അഭിഭാഷകർ കോടതിയിൽ ബോധിപ്പിരുന്നു.
പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാതെ വില വര്‍ധിപ്പിച്ച നടപടിക്ക് നിയമസാധുതയില്ളെന്നും സാധാരണക്കാരെ ഏറെ ബാധിക്കുന്ന വിലവര്‍ധന റദ്ദാക്കണമെന്നുമുള്ള ഹരജിയിലെ വാദം അംഗീകരിച്ച കോടതി ഭരണഘടനാ നുസൃതമായ നടപടിക്രമങ്ങൾ കൈക്കൊള്ളാതെയാണ് വിലവർധന നടപ്പാക്കിയതെന്ന് വിലയിരുത്തി.
സർക്കാരിന് റിവ്യൂ ഹരജി നൽകാൻ കോടതി പതിനഞ്ചു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട് . അഡ്മിനിട്രേറ്റീവ് കോടതിയുടെ വിധിക്കെതിരെ അപ്പീൽ പോകുമെന്ന് സർക്കാർ ഭാഗം അഭിഭാഷകർ അറിയിച്ചു. സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി സെപ്റ്റംബർ ഒന്ന് മുതലാണ് കുവൈറ്റ് പെട്രോൾ നിരക്കിൽ 40 മുതൽ 83 ശതമാനം വരെ വർധന നടപ്പാക്കിയത്