Gulf
ഖത്തറിലേക്ക് മരുന്നുമായി വരുന്നവര്‍ കുറിപ്പടി കൂടി കൂടെ കരുതണമെന്ന് നിര്‍ദ്ദേശംഖത്തറിലേക്ക് മരുന്നുമായി വരുന്നവര്‍ കുറിപ്പടി കൂടി കൂടെ കരുതണമെന്ന് നിര്‍ദ്ദേശം
Gulf

ഖത്തറിലേക്ക് മരുന്നുമായി വരുന്നവര്‍ കുറിപ്പടി കൂടി കൂടെ കരുതണമെന്ന് നിര്‍ദ്ദേശം

Jaisy
|
3 Jun 2018 12:29 PM GMT

കൊണ്ടുവരുന്ന ഔഷധം രാജ്യത്ത് നിരോധിച്ചിട്ടില്ലാത്തതാണെന്ന് ഉറപ്പ് വരുത്തണം

ഖത്തറിലേക്ക് മരുന്നുമായി വരുന്നവര്‍ കുറിപ്പടി കൂടി കൂടെ കരുതണമെന്ന് കസ്റ്റംസ് വിഭാഗം നിര്‍ദേശം നല്‍കി. കൊണ്ടുവരുന്ന ഔഷധം രാജ്യത്ത് നിരോധിച്ചിട്ടില്ലാത്തതാണെന്ന് ഉറപ്പ് വരുത്തണമെന്നും യാത്രക്കാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. വിമാനത്താവളങ്ങളിലും അതിര്‍ത്തി ചെക്ക് പോയിന്റുകളിലും പരിശോധന കര്‍ശനമാക്കി.

ഒൗഷധങ്ങളുമായി ഖത്തറിലേക്ക് വരുന്നവര്‍ അവ രാജ്യത്ത് നിരോധിച്ചവയല്ലെന്നു ഉറപ്പുവരുത്തുകയും ആവശ്യമായ കുറിപ്പടികള്‍ കൈവശം വെക്കുകയും വേണമെന്ന് കസ്റ്റംസ് വിഭാഗം ഉന്നത ഉദ്യോഗസ്ഥനാണ് അറിയിച്ചത്. നിരോധിച്ച മരുന്നുകള്‍ രാജ്യത്തെത്തുന്നത് തടയാനായി വിവിധ അതിര്‍ത്തി ചെക്ക് പോയന്റുകളില്‍ ആരോഗ്യ വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട് . വിമാനത്താവളത്തില്‍ നേരത്തെ തന്നെ പരിശോധന കര്‍ശനമാക്കിയിരുന്നു.

പൊതുജനാരോഗ്യവിഭാഗത്തിന്റെും കസ്റ്റംസ് വിഭാഗത്തിന്റെയും സംയുക്ത നീക്കങ്ങളിലൂടെയാണ്‌ ഇത്തരം മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നത് തടയുന്നതെന്നും ഹമദ് രാജ്യാന്തര വിമാനത്താവളം കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ , അജബ് മുനാര്‍ അല്‍ ഖഹ്ത്താനി പറഞ്ഞു. ഫാര്‍മസി ആന്‍റ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗമാണ് കുറിപ്പടികളില്ലാതെയുള്ള മരുന്നുകളുടെ രാജ്യത്തേക്കുള്ള പ്രവേശം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുകയെന്നും പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ജനുവരി മുതല്‍ ഒക്ടോബര്‍ മൂന്നുവരെ നിരോധിച്ച മരുന്നുകളുമായി 731 പേരെയാണ് ഖത്തറില്‍ പിടികൂടിയത് ഇംഗ്ലീഷ്മരുന്നുകള്‍ക്ക പുറമെ ആയുര്‍വേദ മരുന്നുകളും പിടക്കപ്പെട്ടവയില്‍ ഉണ്ട്.

Similar Posts