Gulf
സ്വന്തം നാട്ടില്‍ നിന്ന് ഹജ്ജിന് അപേക്ഷിക്കണമെന്ന സൗദി നിര്‍ദേശം വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നുസ്വന്തം നാട്ടില്‍ നിന്ന് ഹജ്ജിന് അപേക്ഷിക്കണമെന്ന സൗദി നിര്‍ദേശം വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നു
Gulf

സ്വന്തം നാട്ടില്‍ നിന്ന് ഹജ്ജിന് അപേക്ഷിക്കണമെന്ന സൗദി നിര്‍ദേശം വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നു

Subin
|
3 Jun 2018 1:19 PM GMT

സൗദി തീരുമാനം കര്‍ശനമായി നടപ്പാക്കിയാല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ഗള്‍ഫിലെ പ്രവാസികള്‍ ഇനി റിട്ടയര്‍മെന്റ് വരെ കാത്തിരിക്കേണ്ടി വരും.

പ്രവാസികള്‍ സ്വന്തം നാട്ടില്‍ നിന്ന് ഹജ്ജിന് അപേക്ഷിക്കണമെന്ന സൗദിയുടെ നിര്‍ദേശം ഗള്‍ഫില്‍ ജോലിചെയ്യുന്ന വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നു. നിലവില്‍ നാട്ടില്‍ നിന്ന് ഹജ്ജിന് പോകാന്‍ വിദേശത്ത് ജോലിയുള്ളവര്‍ക്ക് പരിമിതികള്‍ ഏറെയാണ്.

യു എ ഇയിലെ ഔഖാഫ് മതകാര്യ അതോറിറ്റിയാണ് പ്രവാസികള്‍ക്ക് ഇനി മുതല്‍ ഹജ്ജിന് അനുമതിയില്ലെന്ന് അറിയിച്ചത്. സൗദിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നും മുഴുവന്‍ രാജ്യങ്ങള്‍ക്കും ബാധകമാണെന്നും ഔഖാഫ് വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെ ഹജ്ജിന് തയാറെടുക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ ആശങ്കയിലാണ്. വിദേശത്ത് ജോലിയുള്ളവര്‍ക്ക് നാട്ടില്‍ നിന്ന് ഹജ്ജിന് പോകാന്‍ പ്രായോഗിക തടസങ്ങളുണ്ട്.

പ്രവാസികള്‍ ഹജ്ജിനായി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വരും. അതേസമയം ഈ തീരുമാനം സംബന്ധിച്ച സൗദിയുടെ ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. സൗദി തീരുമാനം കര്‍ശനമായി നടപ്പാക്കിയാല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ഗള്‍ഫിലെ പ്രവാസികള്‍ ഇനി റിട്ടയര്‍മെന്റ് വരെ കാത്തിരിക്കേണ്ടി വരും.

Related Tags :
Similar Posts