Gulf
ഒരു വീട്ടിലെ അംഗങ്ങള്‍ പോലുള്ള ബന്ധമാണ് ജിസിസി പൗരന്മാര്‍ക്കിടയിലുള്ളതെന്ന് കുവൈത്ത് അമീര്‍ഒരു വീട്ടിലെ അംഗങ്ങള്‍ പോലുള്ള ബന്ധമാണ് ജിസിസി പൗരന്മാര്‍ക്കിടയിലുള്ളതെന്ന് കുവൈത്ത് അമീര്‍
Gulf

ഒരു വീട്ടിലെ അംഗങ്ങള്‍ പോലുള്ള ബന്ധമാണ് ജിസിസി പൗരന്മാര്‍ക്കിടയിലുള്ളതെന്ന് കുവൈത്ത് അമീര്‍

Jaisy
|
3 Jun 2018 6:15 PM GMT

റമദാൻ അവസാന പത്ത്​ പ്രമാണിച്ച് ടെലിവിഷനിലൂടെ രാഷ്​ട്രത്തെ അഭിസംബോധന ചെയ്യവെയാണ് അമീർ ഇക്കാര്യം പറഞ്ഞത്

ഒരു വീട്ടിലെ അംഗങ്ങള്‍ പോലുള്ള ബന്ധമാണ് ജിസിസി പൗരന്മാര്‍ക്കിടയിലുള്ളതെന്നും ഇതില്‍ വിള്ളലുണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്ന് കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് പറഞ്ഞു. റമദാൻ അവസാന പത്ത്​ പ്രമാണിച്ച് ടെലിവിഷനിലൂടെ രാഷ്​ട്രത്തെ അഭിസംബോധന ചെയ്യവെയാണ് അമീർ ഇക്കാര്യം പറഞ്ഞത് .

ഒരേ സാംസ്കാരിക പാരമ്പര്യങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജിസിസി എന്നു പറഞ്ഞ അമീർ ഖത്തറുമായി ബന്ധപ്പെട്ട് ജിസിസി കൂട്ടായ്മയിലുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാൻ എല്ലാ ശ്രമങ്ങളുംതുടരുമെന്ന് കൂട്ടിച്ചേർത്തു .മേഖലക്കാകമാനം ഭീഷണിയായ ഭീകരവാദത്തെ നേരിടാൻ യോജിച്ച നീക്കമുണ്ടാവണം. നാടിന്റെ സമ്പത്തും ഭാവി വാഗ്ദാനങ്ങളുമാണ് യുവാക്കൾ. അവരെ തെറ്റായ ചിന്താഗതികളിലേക്ക് പോകാതെ നോക്കേണ്ട ഉത്തരവാദിത്തം ഭരണകൂടങ്ങൾക്കുണ്ട്. മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ ഐക്യവും സ്ഥിരതയും ഊട്ടിയുറപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് അമീർ തന്റെ റമദാൻ പ്രഭാഷണത്തിൽ പറഞ്ഞു . ബഹ്റൈനിലെ അൽ ദറാസിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ മരണത്തിനു ഇടയായ സ്ഫോടനത്തെ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അപലപിച്ചു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ബഹ്റൈന് കുവൈത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ബഹ്റൈൻ രാജാവിനയച്ച അയച്ച പ്രത്യേക സന്ദേശത്തിൽ അമീർ വ്യക്തമാക്കി.

Related Tags :
Similar Posts