Gulf
ദുബൈ നഗരത്തിലെ ടാക്സികളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നുദുബൈ നഗരത്തിലെ ടാക്സികളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നു
Gulf

ദുബൈ നഗരത്തിലെ ടാക്സികളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നു

Jaisy
|
3 Jun 2018 2:21 PM GMT

ടാക്സി ഡ്രൈവര്‍മാരുടെ പെരുമാറ്റം നിരീക്ഷിച്ച് അവരുടെ തൊഴില്‍ മികവ് ഉറപ്പു വരുത്താനാണ് ക്യാമറകളെന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വിശദീകരിക്കുന്നു

ദുബൈ നഗരത്തിലെ ടാക്സികളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നു. ടാക്സി ഡ്രൈവര്‍മാരുടെ പെരുമാറ്റം നിരീക്ഷിച്ച് അവരുടെ തൊഴില്‍ മികവ് ഉറപ്പു വരുത്താനാണ് ക്യാമറകളെന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വിശദീകരിക്കുന്നു. ഈ വര്‍ഷം മുഴുവന്‍ ടാക്സികളിലും ക്യാമറ നിരീക്ഷണ സജ്ജമാകും.

ആര്‍ ടി എയുടെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിക്ക് കീഴിലെ 10,221 ടാക്സികളിലെ 6,500 കാബുകളില്‍ ഇത്തരത്തിലുള്ള നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ബാക്കി ടാക്സികളില്‍ ക്യാമറ സ്ഥാപിക്കുന്ന നടപടി ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ ആദില്‍ ശക്റി പറഞ്ഞു. ടാക്സി ഡ്രൈവര്‍മാര്‍ ആര്‍ ടി എ നിര്‍ദ്ദേശിച്ച വിധം മാന്യമായും നിയമപരവുമായാണ് യാത്രക്കാരോട് പെരുമാറുന്നത് എന്ന് ഉറപ്പക്കാനാണ് ക്യാമറ നിരീക്ഷണം. ഡ്രൈവര്‍മാരുടെ പെരുമാറ്റം സംബന്ധിച്ച് എന്തെങ്കിലും പരാതി ഉടലെടുത്താല്‍ ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് തെളിവ് ലഭ്യമാക്കുമെന്ന് ആര്‍ ടി എ അധികൃതര്‍ പറഞ്ഞു. ദുബൈ സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി, സന്തോഷമുള്ള ജനത എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ നടപടിയെന്നും ആര്‍ ടി എ അറിയിച്ചു.

Related Tags :
Similar Posts