Gulf
സൗത്ത്​ ആഫ്രിക്കയിൽ നിന്നുള്ള സംസ്കരിക്കാത്ത ഇറച്ചി, പാല്‍,മുട്ട ഉൽപന്നങ്ങള്‍ യുഎഇ നിരോധിച്ചുസൗത്ത്​ ആഫ്രിക്കയിൽ നിന്നുള്ള സംസ്കരിക്കാത്ത ഇറച്ചി, പാല്‍,മുട്ട ഉൽപന്നങ്ങള്‍ യുഎഇ നിരോധിച്ചു
Gulf

സൗത്ത്​ ആഫ്രിക്കയിൽ നിന്നുള്ള സംസ്കരിക്കാത്ത ഇറച്ചി, പാല്‍,മുട്ട ഉൽപന്നങ്ങള്‍ യുഎഇ നിരോധിച്ചു

Jaisy
|
3 Jun 2018 2:41 AM GMT

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം കൂടി കണക്കിലെടുത്താണ്​ നടപടിയെന്ന്​ യു.എ.ഇ അറിയിച്ചു

കേരളത്തില്‍ നിന്നുള്ള പച്ചക്കറിക്കു പുറമെ സൗത്ത്​ ആഫ്രിക്കയിൽ നിന്നുള്ള സംസ്കരിക്കാത്ത ഇറച്ചി, പാല്‍,മുട്ട ഉൽപന്നങ്ങളും യു.എ.ഇ നിരോധിച്ചു.
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം കൂടി കണക്കിലെടുത്താണ്​ നടപടിയെന്ന്​ യു.എ.ഇ അറിയിച്ചു.

കേരളത്തിൽ നിന്നുള്ള ഫ്രൂട്ട്സ്​, വെജിറ്റബിൾ ഉൽപന്നങ്ങൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്​ യു.എ.ഇ സർക്കാർ ഉച്ചതിരിഞ്ഞാണ്​ ​ ഔദ്യോഗികമായി പുറത്തുവിട്ടത്​. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്​ കേരള പഴം,പച്ചക്കറികൾ നിരോധിച്ച വിവരം കാലാവസ്ഥാ മാറ്റ പരിസ്ഥിതി മന്ത്രാലയമാണ്​ പ്രഖ്യാപിച്ചത്​. നിപ വൈറസ്​ ബാധ സംബന്ധിച്ച്​ ലോക ആരോഗ്യ സംഘടനയിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിതെന്നും അറിയിപ്പിൽ വ്യക്​തമാക്കുന്നു. പച്ചക്കറി കേരളത്തിൽ നിന്ന്​ കയറ്റുന്നത്​ തടയാൻ മൂന്നു ദിവസം മുൻപ്​ തന്നെ വിമാന കമ്പനികൾ, കയറ്റുമതിക്കാർ, മൊത്ത വിതരണക്കാർ എന്നിവർക്ക്​ നിർദേശം എത്തിയിരുന്നു. ഈ കാലയളവിൽ മറ്റു പ്രദേശങ്ങളിൽ നിന്ന്​ പഴവും പച്ചക്കറിയും സംഭരിച്ച്​ വിപണിയിലെത്തിക്കാൻ പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങൾക്ക്​ സാധിക്കുകയും ചെയ്തു. റിഫ്​റ്റ്​ വാലി ഫീവർ ബാധയെ തുടർന്നാണ്​ സൗത്ത്​ ആഫ്രിക്കൻ ഉൽപന്നങ്ങൾ നിരോധിച്ചത്​.

Related Tags :
Similar Posts