ദുബൈ ഹോളി ഖുര്‍ആന്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു
|ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ ഭാഗമായ ഖുര്‍ആന്‍ മനഃപാഠ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു
ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ ഭാഗമായ ഖുര്‍ആന്‍ മനഃപാഠ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. വിജയികള്‍ക്ക് ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.
സൗദി സ്വദേശി തുര്‍ക്കി ബിന്‍ മുഖ്രിന്‍ ബിന്‍ അഹ്മദ് അല്‍ അബ്ദുല്‍ മുനീമിനാണ് ഒന്നാം സ്ഥാനം. ദാഗിസ്താന്റെ ബിലാല്‍ അബ്ദുല്‍ ഖാലികോവ്, അമേരിക്കയുടെ അദീന്‍ ശഹ്സാദ് റഹ്മാന്‍ എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. ലിബിയയുടെ അബ്ദുറഹ്മാന്‍ അബ്ദുല്‍ ജലീല്‍, ബംഗ്ളാദേശിന്റെ അബ്ദുല്ല അല്‍ മഅ്മൂന്‍ എന്നിവര്‍ക്കാണ് നാലാം സ്ഥാനം. ഒന്നാം സ്ഥാനക്കാരന് രണ്ടര ലക്ഷം ദിര്‍ഹമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം. 65,000 മുതല്‍ 5000 വരെയാണ് നാല് മുതല്‍ 10 വരെ സ്ഥാനക്കാര്‍ക്ക് ലഭിച്ചത്.
തിരൂര്‍ സ്വദേശിയായ അന്ധ വിദ്യാര്‍ഥി മുഹമ്മദ് താഹയും മത്സര രംഗത്തുണ്ടായിരുന്നു. മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ പത്തോളം മല്‍സരാര്‍ഥികള്‍ക്കും സമ്മാനം കൈമാറി. ഈ വര്‍ഷത്തെ ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം നേടിയ ശൈഖ് മുഹമ്മദ് അലി സുല്‍ത്താനുല്‍ ഉലമക്ക് അവാര്‍ഡ് സമ്മാനിച്ചു.