Gulf
അഞ്ച്​ രാഷ്ട്രങ്ങളിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി ഒമാൻ നിരോധിച്ചുഅഞ്ച്​ രാഷ്ട്രങ്ങളിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി ഒമാൻ നിരോധിച്ചു
Gulf

അഞ്ച്​ രാഷ്ട്രങ്ങളിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി ഒമാൻ നിരോധിച്ചു

Jaisy
|
4 Jun 2018 3:40 PM GMT

മൃഗ സംരക്ഷണ വകുപ്പിന്റെ നിർദേശ പ്രകാരമാണ് നിരോധം ഏർപ്പെടുത്തിയതെന്ന്​ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു

അഞ്ച്​ രാഷ്ട്രങ്ങളിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി ഒമാൻ കാർഷിക ഫിഷറീസ്​ മന്ത്രാലയം നിരോധിച്ചു . മൃഗ സംരക്ഷണ വകുപ്പിന്റെ നിർദേശ പ്രകാരമാണ് നിരോധം ഏർപ്പെടുത്തിയതെന്ന്​ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

ലാവോസ്​, ഫിലിപ്പൈൻസ്​, ദക്ഷിണാഫ്രിക്ക, ടോഗോ, സിംബാംബ്​വേ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ്​ നിരോധിച്ചത്​. ജീവനുള്ള പക്ഷികളുടെയും അവയുടെ ഉൽപന്നങ്ങളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഇറക്കുമതിയാണ്​ ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ നിരോധിച്ചത്​. ബൾഗേറിയയിൽ നിന്നും പോളണ്ടിൽ നിന്നുമുള്ള ഇറക്കുമതി നിരോധം നീക്കിയിട്ടുണ്ട്​. ഈ രണ്ട്​ രാജ്യങ്ങളിൽ നിന്നുള്ള ജീവനുള്ള പക്ഷികൾക്കും ഉൽപന്നങ്ങൾക്കും അനുബന്ധ ഉൽപന്നങ്ങൾക്കുമൊപ്പം പൗൾട്രി മാലിന്യത്തിന്റെ ഇറക്കുമതി നിരോധവും നീക്കിയതായി മന്ത്രാലയം അറിയിച്ചു. ഈ വർഷത്തിന്റെ തുടക്കത്തിലാണ്​ ബൾഗേറിയയിൽ നിന്നും പോളണ്ടിൽ നിന്നുള്ള ഇറക്കുമതിക്ക്​ പക്ഷിപ്പനി ബാധയെ കുറിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിരോധം ഏർപ്പെടുത്തിയത്​.

Similar Posts