Gulf
വിദേശികൾക്ക്​ ഗാർഹികത്തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകരുതെന്ന്​ നിർദ്ദേശംവിദേശികൾക്ക്​ ഗാർഹികത്തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകരുതെന്ന്​ നിർദ്ദേശം
Gulf

വിദേശികൾക്ക്​ ഗാർഹികത്തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകരുതെന്ന്​ നിർദ്ദേശം

Jaisy
|
4 Jun 2018 9:17 AM GMT

പാർലമെന്റ് അംഗമായ സഫാ അൽ ഹാഷിം ആണ് നിർദേശം മുന്നോട്ടു വെച്ചത്

കുവൈത്തിൽ വിദേശികൾക്ക്​ ഗാർഹികത്തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകരുതെന്ന്​ നിർദ്ദേശം . പാർലമെന്റ് അംഗമായ സഫാ അൽ ഹാഷിം ആണ് നിർദേശം മുന്നോട്ടു വെച്ചത് . കുവൈത്തിലേക്ക്​ തൊഴിലാളികളെ അയക്കുന്നത്​ വിലക്കിയ പശ്ചാത്തലത്തിൽ ഫിലിപ്പൈൻസിനു നൽകിവരുന്ന സാമ്പത്തിക സഹായം നിർത്തണമെന്നും എംപി ആവശ്യപ്പെട്ടു.

കുവൈത്തിലേക്ക്​ തൊഴിലാളികളെ അയക്കുന്നത്തിനു ​ ഫിലിപ്പൈൻസ് വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ്​ എം.പിയുടെ ആവശ്യം. ഫിലിപ്പീൻ തൊഴിലാളികളുടെ മൃതദേഹം ഫ്രീസറിൽ കണ്ടെത്തിയ സംഭവമാണ് റിക്രൂട്ട്മെന്റ് വിലക്കിലേക്കു നയിച്ചത് . വിദേശി ദമ്പതികളുടെ വീട്ടുവേലക്കാരിയാണ്​ കൊല്ലപ്പെട്ടത് വിദേശികൾ ചെയ്​ത കുറ്റകൃത്യത്തിന്​ കുവൈത്ത്​ അന്താരാഷ്​ട്ര സമൂഹത്തിന്​ മുന്നിൽ അപമാനിതരാവുകയാണ്​. ഇത് കണക്കിലെടുത്ത് കുവൈത്തിൽ താമസിക്കുന്ന വിദേശികൾക്ക്​ ഗാർഹിക​ത്തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകരുതെന്നാണ്​ തന്റെ അഭിപ്രായം ഇക്കാര്യം കരട് നിർദേശമായി പാർലമെന്റിൽ സമർപ്പിക്കുമെന്നും ​ എംപി പറഞ്ഞു ഫിലിപ്പൈൻസിനു സാമ്പത്തിക സഹായം നൽകുന്നത് അവസാനിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും സഫാ അൽ ഹാഷിം കൂട്ടിച്ചേർത്തു .

Similar Posts