പഞ്ചാബിന്റെ കാലാവിരുന്ന് ജനാദ്രിയയില്‍ ഇന്ത്യന്‍ പവലിയനെ ജനസമുദ്രമാക്കി
|സൌദിയിലെ ആയിരക്കണക്കിന് സ്വദേശികളാണ് പരിപാടി കാണാന്‍ എത്തിയത്
പഞ്ചാബിലെ കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ജനാദ്രിയയില്‍ ഇന്ത്യന്‍ പവലിയനെ ജനസമുദ്രമാക്കി. സൌദിയിലെ ആയിരക്കണക്കിന് സ്വദേശികളാണ് പരിപാടി കാണാന്‍ എത്തിയത്. ഹൃദ്യമായ കലാവിരുന്നൂട്ടിയാണ് പഞ്ചാബ് കലാകാരന്മാര്‍ മടങ്ങിയത്.
ജനാദ്രിയ പൈതൃക ഗ്രാമത്തെ ജന സമുദ്രമാക്കുകയായിരുന്നു പഞ്ചാബ് കലാകാരന്മാര്‍. പഞ്ചാബിന്റെ തനത് കലകള്‍ വേദിയില്‍ നിറഞ്ഞാടിയതോടെ സദസ്സും ഇളകി മറിഞ്ഞു. പതിനായിരക്കണക്കിന് കുടുംബങ്ങളാണ് അവധി ദിനത്തിലെത്തിയത്. ഇവര്‍ക്കുള്ള കലാ വിരുന്നൂട്ടായിരുന്നു പഞ്ചാബിന്റെ താളങ്ങള്‍. വാളേന്തിയുള്ള പഞ്ചാബിന്റെ ഗോത്ര കലാ വിരുന്നും വേദിയിലെത്തി. ഇന്ത്യന്‍ വേദിക്കരികിലെ തിരക്ക് നിയന്ത്രിക്കാന്‍ ദേശീയ സുരക്ഷാ സേന രംഗത്തെത്തി. ഇനി ഗുജറാത്തിന്റെ കലാ വിരുന്നാണ് വേദിയിലെത്തുക. പൈതൃക ഗ്രാമത്തിലെ പ്രധാന ആകര്‍ഷണമാണ് ഇന്ത്യന്‍ വേദി.