Gulf
ശ്രീദേവിയുടെ മൃതദേഹവുമായി വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടുശ്രീദേവിയുടെ മൃതദേഹവുമായി വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു
Gulf

ശ്രീദേവിയുടെ മൃതദേഹവുമായി വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു

Sithara
|
4 Jun 2018 2:53 AM GMT

അബദ്ധത്തില്‍ ബാത്ത്ടബ്ബില്‍ മുങ്ങിയാണ് മരണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ സ്ഥിരീകരിച്ചു.

നടി ശ്രീദേവിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിമാനം ദുബൈയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു. രാത്രി ഒന്‍പതോടെ മൃതദേഹം മുംബൈയിലെത്തും. അബദ്ധത്തില്‍ ബാത്ത്ടബ്ബില്‍ മുങ്ങിയാണ് മരണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ സ്ഥിരീകരിച്ചു. എല്ലാ അന്വേഷണവും പൂര്‍ത്തിയാക്കിയാണ് മൃതദേഹം വിട്ടുനല്‍കുന്നതെന്ന് ദുബൈ മീഡിയ ഓഫീസും വ്യക്തമാക്കി.

യുഎഇ സമയം ഉച്ചയ്ക്ക് 12.40നാണ് നടി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്. രണ്ട് മണിയോടെ മൃതദേഹം ദുബൈ പൊലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയില്‍ നിന്ന് എംബാമിങിനായി പുറത്തേക്ക് എടുത്തു. മുഹൈസിനയിലെ എംബാമിങ് സെന്ററില്‍ അരമണിക്കൂറിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നേരെ ദുബൈ വിമാനത്താവളത്തിലേക്ക്.

ഇഷ്ടതാരത്തിന്റെ ഭൗതികദേഹം ഒരു നോക്കുകാണാന്‍ നിരവധി പേര്‍ എംബാമിങ് സെന്ററില്‍ എത്തിയെങ്കിലും ചുരുക്കം പേര്‍ക്ക് മാത്രമാണ് മൃതദേഹം കാണാന്‍ അവസരം നല്‍കിയത്. ദുബൈ വിമാനത്താവളത്തില്‍ ഭര്‍ത്താവ് ബോണി കപൂര്‍, മകന്‍ അര്‍ജുന്‍ കപൂര്‍, സഞ്ജയ് കപൂര്‍, കുടുംബ സുഹൃത്ത് ഗൗരവ് എന്നിവര്‍ മൃതദേഹം ഏറ്റുവാങ്ങി. വൈകുന്നേരം അഞ്ചേകാലോടെ പ്രത്യേക വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക്.

Related Tags :
Similar Posts