Gulf
ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Gulf

ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Jaisy
|
4 Jun 2018 3:13 PM GMT

ദമ്മാം ഇന്ത്യന്‍ സകൂള്‍ ബോയ്‌സ് വിഭാഗം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് തെരഞ്ഞെടുപ്പ്

ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ എട്ടര മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. ഒരും മലയാളി സ്ഥാനാര്‍ഥിയടക്കം എട്ട് സ്ഥാനാര്‍ത്ഥികളാണ് മല്‍സര രംഗത്തുള്ളത്. 6700 ഓളം വരുന്ന രക്ഷിതാക്കള്‍ക്കാണ് വോട്ടവകാശമുള്ളത്.

ദമ്മാം ഇന്ത്യന്‍ സകൂള്‍ ബോയ്‌സ് വിഭാഗം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് തെരഞ്ഞെടുപ്പ്. രാവിലെ എട്ടര മുതല്‍ 11.15 വരെയും ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട് 5.30 വരെയുമാണ് വോട്ടെടുപ്പ് സമയം. വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ സൗദി താമസ രേഖയായ ഇഖാമയോ, അല്ലെങ്കില്‍ പസ്‌പോര്‍ട്ടോ ആണ് തിരിച്ചറിയല്‍ രേഖയായി സമര്‍പ്പിക്കേണ്ടത്. വിദ്യാര്‍ത്ഥിയുടെ പിതാവ് സ്ഥലത്തില്ലെങ്കില്‍ മാതാവിന് വോട്ടവകാശം വിനിയോഗിക്കാം പക്ഷെ രക്ഷിതാവിന്റെ രേഖാമുലമുള്ള അനുമതി പത്രം സമര്‍പ്പിക്കണം. ബാലറ്റ് മുഖേനയാണ് തെരഞ്ഞെടുപ്പ്. എട്ട് സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ക്ക് മാത്രമാണ് വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കുക. ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് വോട്ട് രേഖപ്പെടുത്തിയാല്‍ അത് അസാധുവായി പരിഗണിക്കും. പത്ത് കൗണ്ടറുകളിലായിട്ടാണ് പോളിങ്ങ് ബൂത്ത് സജ്ജീകരിച്ചിട്ടുള്ളത്. സ്ഥാനാര്‍ത്ഥികള്‍ പലരും അവസാന വട്ട വോട്ടഭ്യര്‍ത്ഥനയുടെ തിരക്കിലാണ്. വൈകിട്ട് ആറു മണി മുതല്‍ വോട്ടെണ്ണല്‍ നടക്കും. തുടര്‍ന്ന് ഫല പ്രഖ്യാപനവും നാളെ തന്നെയുണ്ടാകും.

Similar Posts