Gulf
ഭീകരതയെ ചെറുക്കാൻ മാധ്യമ അജണ്ട വേണമെന്ന്  ആഹ്വാനംഭീകരതയെ ചെറുക്കാൻ മാധ്യമ അജണ്ട വേണമെന്ന് ആഹ്വാനം
Gulf

ഭീകരതയെ ചെറുക്കാൻ മാധ്യമ അജണ്ട വേണമെന്ന് ആഹ്വാനം

Jaisy
|
4 Jun 2018 9:06 PM GMT

യു.എ.ഇ, സൗദി, ബഹ് റൈൻ, ഈജിപ്ത് രാജ്യങ്ങളിലെ വാർത്താവിതരണ മന്ത്രിമാരാണ് അബൂദബിയിൽ ഒത്തുചേർന്ന് മാധ്യമരംഗത്ത് പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്

ഭീകരതയെ ചെറുക്കാൻ മാധ്യമ അജണ്ട വേണമെന്ന് ചതുർരാജ്യ സഖ്യത്തിന്റെ ആഹ്വാനം. യു.എ.ഇ, സൗദി, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങളിലെ വാർത്താവിതരണ മന്ത്രിമാരാണ് അബൂദബിയിൽ ഒത്തുചേർന്ന് മാധ്യമരംഗത്ത് പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

ഭീകരവാദത്തിന് ധനസഹായം ചെയ്യുന്നതും തീവ്രവാദികൾക്ക് സൗകര്യങ്ങളൊരുക്കുന്നതും തടയാൻ നാലു രാജ്യങ്ങളും വിദഗ്ദ്ധ അറിവുകൾ പരസ്പരം പങ്കുവെക്കും. സൗദി ഇൻഫർമേഷൻ മന്ത്രി ഡോ. അവാദ് സ്വാലിഹ് അൽ അവാദ് , ബഹ്റൈൻ മന്ത്രി അലി ബിൻ മുഹമ്മദ് അൽ റമാഹി, ഈജിപ്ഷ്യൻ മീഡിയാ റെഗുലേഷൻ ഉന്നത സമിതി പ്രസിഡന്റ് മക്രം മുഹമ്മദ് അഹ് മദ്, യു.എ.ഇ സഹമന്ത്രിയും നാഷനൽ മീഡിയാ കൗൺസിൽ ചെയർമാനുമായ ഡോ. സുൽത്താൻ ബിൻ അഹ്മദ് സുൽതാൻ അൽ ജാബിർ എന്നിവരാണ് യോഗത്തിന് നേതൃത്വം നൽകിയത് .

യുവാക്കളെ തീവ്രവാദ ചിന്താധാരകളിൽ നിന്ന് രക്ഷിക്കുന്നതിന് മാധ്യമങ്ങളും ചിന്തകരും ശക്തമായ ഇടപെടൽ നടത്തണമെന്നും യോഗം നിർദ്ദേശിച്ചു. ചില മാധ്യമ സ്ഥാപനങ്ങൾ മറ്റു രാജ്യങ്ങളുടെ അഭ്യന്തര വിഷയങ്ങളിൽ സംശയാസ്പദമായി ഇടപെടുന്നതിനെ ചെറുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

Related Tags :
Similar Posts