Gulf
ഷാര്‍ജ കുട്ടികളുടെ വായനോല്‍സവം കൊടിയിറങ്ങിഷാര്‍ജ കുട്ടികളുടെ വായനോല്‍സവം കൊടിയിറങ്ങി
Gulf

ഷാര്‍ജ കുട്ടികളുടെ വായനോല്‍സവം കൊടിയിറങ്ങി

Subin
|
5 Jun 2018 7:12 PM GMT

മൂന്നു ലക്ഷത്തിലേറെ കുട്ടികളാണ് ഇക്കുറി മേള ആസ്വദിക്കാന്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററിലേക്ക് ഒഴുകിയെത്തിയത്.

പത്തുദിവസം നീണ്ട ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവെലിന് കൊടിയിറങ്ങി. മൂന്നു ലക്ഷത്തിലേറെ കുട്ടികളാണ് ഇക്കുറി മേള ആസ്വദിക്കാന്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററിലേക്ക് ഒഴുകിയെത്തിയത്.

വായന, വിജ്ഞാനം, വിനോദം എല്ലാം സമ്മേളിച്ച കുട്ടികളുടെ മഹോല്‍സവത്തിന് തല്‍ക്കാലത്തേക്ക് വിട. കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് എത്തിക്കാന്‍ ഷാര്‍ജ ഭരണകൂടം ആസൂത്രണം ചെയ്ത മേള വലിയ വിജയമായിരുന്നുവെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ പറഞ്ഞു.

കുടുതല്‍ പുതുമകളോടെയാണ് അടുത്ത വര്‍ഷത്തെ മേള ആസൂത്രണം ചെയ്യുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. പ്രായഭേദമന്യേ കുട്ടികളുടെ മനസ് കീഴടക്കാന്‍ ഓരോ തവണയും മേളക്ക് കഴിയുന്നു. വായനാമേളയുടെ വിശേഷങ്ങള്‍ ജനങ്ങളിലെത്തിച്ച മാധ്യമപ്രവര്‍ത്തകരെയും സമാപനദിവസം ആദരിച്ചു.

കുട്ടികളുടെ മനസ് നിറച്ചാണ് ഒമ്പതാമത് മേളക്ക് കൊടിയിറങ്ങുന്നത്. ഇനി പത്താമത് മേളക്കായുള്ള കാത്തിരിപ്പ്.

Related Tags :
Similar Posts