പൊതുമാപ്പിന് ശേഷം പിടിയിലായത് നിയമലംഘകരായ ഒരു ലക്ഷം പേര്‍
|പൊതുമാപ്പ് പ്രയോജനപ്പെടുത്തി മുപ്പത്തി രണ്ടായിരം പേര്‍ നാടുകളിലേക്ക് മടങ്ങിയതായും അധികൃതര്‍ വ്യക്തമാക്കി
സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നതിന് ശേഷം രാജ്യത്ത് നടന്ന പരിശോധനയില്‍ നിമയ ലംഘകരായ ഒരു ലക്ഷം പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി മുപ്പത്തി രണ്ടായിരം പേര്‍ നാടുകളിലേക്ക് മടങ്ങിയതായും അധികൃതര്‍ വ്യക്തമാക്കി.
പൊതുമാപ്പ് കാലയളവിലും രാജ്യത്ത് ശക്തമായ പരിശോധന നടക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിയമ ലംഘകര്‍ ജോലി ചെയ്യരുതെന്നും ഉംറ നിര്‍വഹിക്കാന്‍ പോകരുതെന്നും കര്‍ശനം നിര്‍ദേശം നല്‍കിയിരുന്നു. വിവിധ മേഖലയികളില്‍ ഇതുവരെയായി ഒരു ലക്ഷംപേര്‍ പിടിയിലായിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. വരും ദിവസങ്ങളിലും പരിശോധന തുടരും. ജൂണ്‍ 24ന് (റമാദാന്‍ 29) പൊതുമാപ്പ് അവസാനിക്കുന്നതോടെ നിയമലംഘകര്‍ക്ക് നിയമാനുസൃതമാ പിഴയും തടവും നല്‍കും. കൂടാതെ സൗദിയിലേക്ക് വരുന്നതിന് വിലക്കും ഏര്‍പ്പെടുത്തും.പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ നിയമ ലംഘകര്‍ വിമുഖത കാണിക്കുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ദശലക്ഷക്കണക്കിന് അനധികൃത താമസക്കാരും തൊഴില്‍, ഇഖാമ നിയമലംഘകരും സൗദിയിലുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ഇതില്‍ 2.85
ലക്ഷത്തോളം പേര്‍ ഹുറൂബ് രേഖപ്പെടുത്തപ്പെട്ടവരാണ്. ഇത്തരക്കാര്‍ക്ക് പിഴയും തടവും കൂടാതെ രാജ്യം വിടാനുളള സുവര്‍ണാവസരമാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ്. എന്നാല്‍ പ്രതീക്ഷിച്ചതിന്റെ അഞ്ച് ശതമാനം നിയമലംഘകര്‍ മാത്രമാണ് നാടുകടത്തല്‍
കേന്ദ്രങ്ങളെ സമീപിച്ചിട്ടുള്ളത്. 2013ലെ പൊതുമാപ്പ് 55 ലക്ഷം പേര്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഈ കണക്കിന്റെ അടിസ്ഥാനത്തിലാണ്
നിലവില്‍ പൊതുമാപ്പിനോട് തണുപ്പന്‍ പ്രതികരണമാണെന്ന് അധികൃതര്‍ തുറന്നടിച്ചത്. അതേസമയം 23,000 ഇന്ത്യക്കാര്‍ ഔട്ട്പാസ് വാങ്ങി സൗദി
വിടാന്‍ ഒരുങ്ങിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസിയെ ഉദ്ധരിച്ച് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.19 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സംയുക്തമായി നടപ്പാക്കുന്ന പൊതുമാപ്പില്‍ രാജ്യം വിടുന്നവര്‍ക്കായി 78 നാടുകടത്തല്‍ കേന്ദ്രങ്ങള്‍ ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ചിട്ടുണ്ട് .