Gulf
പൊതുമാപ്പ്; നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കി സൌദിപൊതുമാപ്പ്; നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കി സൌദി
Gulf

പൊതുമാപ്പ്; നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കി സൌദി

Khasida
|
5 Jun 2018 1:25 PM GMT

അനധികൃത തൊഴിലാളികളില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം

സൗദിയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ അധികൃതര്‍ നടപടി ത്വരിതഗതിയിലാക്കി. കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ വ്യവസായികളുമായി ചര്‍ച്ച നടത്തി. അനധികൃത തൊഴിലാളികള്‍ തങ്ങളുടെ കീഴിലെല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് സ്ഥാപനങ്ങളോട് ഗവര്‍ണര്‍ നിര്‍ദേശിച്ചു.

പൊതുമാപ്പ് കാലാവധി തീരാന്‍ ഇനി ഇരുപത്തി അഞ്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയില്‍ നടപടി ത്വരിതഗതിയിലാകാന്‍ കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ നായിഫ് വ്യവസായികളുമായി ചര്‍ച്ച നടത്തി. അനധികൃത തൊഴിലാളികള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു.

ഇതിനാവശ്യമായ എല്ലാ സംവിധാനങ്ങളും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. നാട് കടത്തല്‍ കേന്ദ്രത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചതായും ഗവര്‍ണര്‍ അറിയിച്ചു. അനധികൃത തൊഴിലാളികള്‍ക് അഭയം നല്‍കുന്ന സ്ഥാപനങ്ങള്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. പൊതുമാപ്പിന്റെ ദിവസങ്ങള്‍ കഴിയുന്നതോടെ ശക്തമായ പരിശോധനക്ക് തുടക്കം കുറിക്കും. പിടിക്കപ്പെടുന്നവരെ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ ചെയ്യും എന്നും ഗവര്‍ണര്‍ പറഞ്ഞു. ഒരു തരത്തിലുള്ള ഇളവും പിന്നീട് പ്രതീക്ഷിക്കരുത് എന്ന് കിഴക്കന്‍ പ്രവിശ്യ പോലീസ് വക്താവ് ജനറല്‍ സിയാദ് അല്‍ റുഖൈതി പറഞ്ഞു.

Similar Posts