Gulf
ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് സ്റ്റാളില്‍ മലയാള പുസ്തകങ്ങള്‍ തേടി നിരവധി പേര്‍ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് സ്റ്റാളില്‍ മലയാള പുസ്തകങ്ങള്‍ തേടി നിരവധി പേര്‍
Gulf

ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് സ്റ്റാളില്‍ മലയാള പുസ്തകങ്ങള്‍ തേടി നിരവധി പേര്‍

Jaisy
|
5 Jun 2018 6:37 PM GMT

ഐ പി എച്ച് കൃതികള്‍ക്കു പുറമെ മറ്റു പ്രസാധകരുടെ പുസ്‌തകങ്ങളും 50 ശതമാനം വിലക്കിഴിവിലാണ് ദോഹ ബുക്‌ഫെയറിലെ ഐ പി എച്ച് സ്റ്റാളില്‍ വിറ്റഴിക്കുന്നത്

ദോഹ രാജ്യാന്തര പുസ്തകോത്സവത്തിലെ സ്ഥിരസാന്നിദ്ധ്യമായ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് സ്റ്റാളില്‍ മലയാള പുസ്തകങ്ങള്‍ തേടി നിരവധി പേരെത്തുന്നു. ഐ പി എച്ച് കൃതികള്‍ക്കു പുറമെ മറ്റു പ്രസാധകരുടെ പുസ്‌തകങ്ങളും 50 ശതമാനം വിലക്കിഴിവിലാണ് ദോഹ ബുക്‌ഫെയറിലെ ഐ പി എച്ച് സ്റ്റാളില്‍ വിറ്റഴിക്കുന്നത് . മേളയുടെ സമാപനം ഇന്ന് നടക്കും .

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ മലയാളസാന്നിദ്ധ്യമാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രാധാനമായും ഇസ്ലാമിക സാഹിത്യങ്ങളുടെ പ്രസാധനം നിര്‍വ്വഹിച്ച ഐ പി എച്ച് , മലയാളം ഇംഗ്ലീഷ് ഭാഷകളിലെ മറ്റു പ്രസാധകരുടെ പുസ്തകങ്ങള്‍ കൂടി പുസ്തകോത്സവത്തില്‍ എത്തിച്ചിട്ടുണ്ട് . കഥകള്‍ക്കും നോവലുകള്‍ക്കും പുറമെ ബാലസാഹിത്യങ്ങള്‍ക്കും ഖുര്‍ആന്‍ പരിഭാഷകള്‍ക്കും മേളയില്‍ ആവശ്യക്കാര്‍ ഏറെ യാണെന്ന് ഐ പി എച്ച് പ്രതിനിധികള്‍ പറഞ്ഞു.

മേളയില്‍ 1 77 ആണ് ഐ പി എച്ച് സ്റ്റാള്‍ നമ്പര്‍ 500 ലധികം ഐ പി എച്ച് കൃതികള്‍ക്കു പുറമെ മലയാളത്തിലെ മുന്‍നിര പ്രസാധകരുടെ പുസ്തകങ്ങള്‍ക്കും സ്റ്റാളില്‍ 50 ശതമാനം വിലക്കിഴിവ് നല്‍കുന്നുണ്ട് . സന്ദര്‍ശകരെ കൂടുതലായി ആകര്‍ഷിക്കാനുള്ള കാരണവും ഈ വിലക്കിഴിവ് തന്നെയാണ് . കുട്ടികള്‍ക്കുള്ള ഇംഗ്ലീഷ് കൃതികള്‍തേടി മലയാളികളല്ലാത്ത സന്ദര്‍ശകരും കൂടുതലായി എത്തുന്നുണ്ട്. 45 രാജ്യങ്ങളില്‍ നിന്നുള്ള 700 ല്‍ പരം പ്രസാധകരുമായി നവംബര്‍ 29 ന് ദഫ്‌നയിലെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലാരംഭിച്ച ആരംഭിച്ച മേള ഇന്ന് സമാപിക്കും.

Similar Posts