Gulf
സൌദിയില്‍ മൊബൈല്‍ റീചാര്‍ജിനും ടെലികമ്മ്യൂണിക്കേഷന്‍ സേവനത്തിനും വാറ്റ് ബാധകംസൌദിയില്‍ മൊബൈല്‍ റീചാര്‍ജിനും ടെലികമ്മ്യൂണിക്കേഷന്‍ സേവനത്തിനും വാറ്റ് ബാധകം
Gulf

സൌദിയില്‍ മൊബൈല്‍ റീചാര്‍ജിനും ടെലികമ്മ്യൂണിക്കേഷന്‍ സേവനത്തിനും വാറ്റ് ബാധകം

Jaisy
|
5 Jun 2018 11:41 AM GMT

ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ക്കും ഓണ്‍ലൈന്‍ പര്‍ചേസിനും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതിയുണ്ടാകും

സൌദിയില്‍ മൊബൈല്‍ റീചാര്‍ജിനും ടെലികമ്മ്യൂണിക്കേഷന്‍ സേവനത്തിനും വാറ്റ് ബാധകമാവും. ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ക്കും ഓണ്‍ലൈന്‍ പര്‍ചേസിനും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതിയുണ്ടാകും. എടിഎം സേവനങ്ങള്‍ക്കും ബാങ്ക് ലോണുകള്‍ക്കും നികുതിയുണ്ടാകില്ലെന്നും നികുതി വിഭാഗം വിശദീകരിച്ചു.

2018 ജനുവരി ഒന്ന് മുതലാണ് സൗദിയില്‍ മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ വരുന്നത്. മൂല്യവള്‍ധിത നികുതി ടെലികമ്യൂണിക്കേഷന്‍ സേവനത്തിനും മൊബൈല്‍ റീ-ചാര്‍ജിനും ബാധകമാവുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്സ് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നതിനും പ്രോഗ്രാമുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും അഞ്ച് ശതമാനം വാറ്റ് ബാധകമാവും. ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കും വാറ്റ് ബാധകമാണെന്ന് അതോറിറ്റിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കി. എന്നാല്‍ വിവിധ ലോണുകള്‍ക്കും എ.ടി.എം സേവനത്തിനും നികുതി ബാധകമാവില്ലെന്ന് സൗദി ബാങ്കുകളുടെ മേധാവിത്വമുള്ള സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ വഴി ബുക്കുകളും മാഗസിനുകളും വാങ്ങിക്കുന്നതിനും പ്രോഗ്രാമുകള്‍ ഇറക്കുമതി ചെയ്യുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും നിലവിലുള്ളത് അപേഗ്രേഡ് ചെയ്യുന്നതിനും വാറ്റ് അഞ്ച് ശതമാനം നികുതി ബാധകമായിരിക്കും. മൊബൈല്‍ വരി ഉള്‍പ്പെടെ ഇലക്ട്രോണിക് ആപ്ലിക്കേഷനുകള്‍ക്കും മൊബൈല്‍ ആപുകള്‍ക്കും പണമടക്കുമ്പോഴും വാറ്റ് ബാധകമായിരിക്കും. വയര്‍ലസ് ഉള്‍പ്പെടെയുള്ള ടെലികമ്യൂണിക്കേഷന്‍ സേവനത്തിനും നികുതി ഈടാക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

Related Tags :
Similar Posts