Gulf
എട്ടുവയസുകാരന്റെ പിറന്നാളാഘോഷത്തിനായി ദുബൈ പൊലീസ്​ അക്കാദമിയിൽ വേദി അനുവദിച്ചുഎട്ടുവയസുകാരന്റെ പിറന്നാളാഘോഷത്തിനായി ദുബൈ പൊലീസ്​ അക്കാദമിയിൽ വേദി അനുവദിച്ചു
Gulf

എട്ടുവയസുകാരന്റെ പിറന്നാളാഘോഷത്തിനായി ദുബൈ പൊലീസ്​ അക്കാദമിയിൽ വേദി അനുവദിച്ചു

Jaisy
|
5 Jun 2018 10:27 AM GMT

ഇക്കാര്യം അഭ്യർഥിച്ച പോർച്ചുഗീസ്​ ദമ്പതികൾക്കാണ്​ നിനച്ചിരിക്കാതയുള്ള അവസരം കൈവന്നത്

എട്ടുവയസുകാരന്റെ പിറന്നാളാഘോഷം നടത്താൻ ദുബൈ പൊലീസ്​ അക്കാദമിയിൽ വേദി അനുവദിച്ചു. ഇക്കാര്യം അഭ്യർഥിച്ച പോർച്ചുഗീസ്​ ദമ്പതികൾക്കാണ്​ നിനച്ചിരിക്കാതയുള്ള അവസരം കൈവന്നത്​. ദുബൈ പൊലിസ്​​ നടത്തുന്ന ജനമൈത്രി പ്രവർത്തനത്തിന്റെ അവസാന ഉദാഹരണം കൂടിയാണ്​ ഈ സംഭവം.

ദുബൈ പൊലീസ്​ അക്കാദമിയിൽ ഈയിടെ ആരംഭിച്ച മ്യൂസിയം കണ്ടപ്പോൾ മകൻ അവോൻസോ ഡോറാട്​സോയുടെ പിറന്നാൾ ആഘോഷം ഇവിടെ നടത്തിയാൽ ഉഷാറാകുമെന്ന്​ മാതാപിതാക്കൾക്ക്​ തോന്നിയത്​. ഉടനേ തന്നെ ഇക്കാര്യം പറഞ്ഞ്​ ഒരു കത്തയച്ചു. മകന്​ സർപ്രൈസ്​ കൊടുക്കാൻ പൊലീസ്​ മ്യൂസിയം വേദി നൽകാമോ എന്ന അപേക്ഷ കണ്ട്​ സർപ്രൈസ്​ ആയിപ്പോയത്​ മ്യൂസിയം മേധാവി സെക്കൻറ്​ ലഫ്​. മൻസൂർ മൻസൂരിയാണ്​. ഇങ്ങിനെ ഒരു അപേക്ഷ വന്ന വിവരം അക്കാദമി തലവൻ അസി. കമാൺഡർ ഇൻ ചീഫ്​ മേജർ ജനറൽ മുഹമ്മദ്​ അഹ്​മദ്​ ബിൻ ഫരീദിനെ അറിയിച്ചു. കേൾക്കേണ്ട താമസം വേദി മാത്രമല്ല എല്ലാ സൗകര്യങ്ങളുമൊരുക്കി ആഘോഷം കെങ്കേമമാക്കി നൽകാൻ അദ്ദേഹത്തിന്റെ നിർദ്ദേശമെത്തി. ദുബൈ പൊലീസിലെ ഉദ്യോഗസ്ഥരും​ ബാന്റ്​ സംഘവും ആധുനിക വാഹനങ്ങളുമെല്ലാം അകമ്പടിയായ വേദിയിൽ വെച്ച്​ നിറയെ കൂട്ടുകാർക്കും സമ്മാനങ്ങൾക്കുമൊപ്പം അവോൻസോ കേക്ക്​ മുറിച്ചു. വലുതാകുമ്പോൾ താനും ഒരു പൊലീസുകാരനാവും എന്നു പറഞ്ഞാണ്​ ജൻമദിനക്കുട്ടി മടങ്ങിയത്​.

Similar Posts