വിദേശജോലിക്കാരുടെ മാസാന്ത ലവി: സര്‍ക്കാര്‍ പദ്ധതികള്‍ കരാറെടുത്ത കമ്പനികള്‍ക്ക് ഇളവ്
|2016 ഡിസംബര്‍ 22ന് മുമ്പ് കരാര്‍ ഒപ്പുവെച്ച കമ്പനികള്‍ക്കാണ് തങ്ങളടെ ജോലിക്കാരുടെ മാസാന്ത ലവി തിരിച്ചു കിട്ടുക.
സൗദിയില്‍ വിദേശ ജോലിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ മാസാന്ത ലവിയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ കരാറെടുത്ത കമ്പനികള്‍ക്ക് ഇളവ് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.
സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് കരാര്‍ കമ്പനികള്‍ക്കും ജോലിക്കാര്‍ക്കും ഏറെ ആശ്വാസം ലഭിക്കുന്ന തീരുമാനത്തിന് അംഗീകാരം നല്‍കിയത്. സൗദി ചേമ്പര്‍ കൗണ്‍സില്‍, സൗദി കോണ്‍ട്രാക്ടിങ് കമ്മിറ്റി എന്നിവയുടെ വേറിട്ട രണ്ട് ശിപാര്‍ശകള്‍ പരിഗണിച്ചാണ് മന്ത്രിസഭ തീരുമാനം. ധനകാര്യ മന്ത്രാലയം, വാണിജ്യ, നിക്ഷേപ മന്ത്രാലയം, തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം എന്നിവയുടെ പ്രത്യേക സമിതിയെ ഇതിന്റെ നടപടികളും നിയമാവിലിയും തയ്യാറാക്കാന്‍ മന്ത്രിസഭ ചുമതലപ്പെടുത്തി.
2016 ഡിസംബര്‍ 22ന് മുമ്പ് കരാര്‍ ഒപ്പുവെച്ച കമ്പനികള്‍ക്കാണ് തങ്ങളടെ ജോലിക്കാരുടെ മാസാന്ത ലവി തിരിച്ചു കിട്ടുക. ഇതേ കാലയളവിന് മുമ്പ് ടെണ്ടര്‍ സമര്‍പ്പിച്ച സര്‍ക്കാര്‍ പദ്ധതികള്‍ക്കും ആനുകൂല്യത്തിന്റെ ഇളവ് ലഭിക്കും. കരാര്‍ ചെലവ് കണക്കാക്കുമ്പോള്‍ ലവി മുന്‍കൂട്ടി കണക്കാക്കാനും ഉള്‍പ്പെടുത്താനും കഴിയാത്ത സാഹചര്യത്തിലാണ് പ്രത്യേക ആനുകൂല്യം അനുവദിക്കുന്നത്.