റിയാദ് മെട്രോ ട്രെയിനുകള്‍ പരീക്ഷണയോട്ടം തുടങ്ങി
|വയലറ്റ് ട്രാക്കില്‍ നടന്ന പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കി
സൌദി തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന റിയാദ് മെട്രോ ട്രെയിനുകള്‍ പരീക്ഷണയോട്ടം തുടങ്ങി. വയലറ്റ് ട്രാക്കില്‍ നടന്ന പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കി. സമ്പൂര്‍ണ പരീക്ഷണ ഓട്ടം ഡിസംബറിലാണ് നടക്കുക
ഡിസംബറോടെ പൂര്‍ണ പരീക്ഷണയോട്ടം. ഇത് മുന്നില്‍ കണ്ടാണ് ഭാഗിക പരീക്ഷണയോട്ടം. വയലറ്റ് ട്രാക്കില്‍ നടന്ന പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കി. 100 കിലോമീറ്റര്‍ റെയില്‍. ആകെ 80 സ്റ്റേഷനുകള്‍. യാത്രക്കായി 36 കിലോമീറ്റര്‍ തുരങ്കം. എല്ലാം പൂര്‍ത്തിയായി. 452 ട്രെയിനുകളുണ്ടാകും റിയാദ് മെട്രോയില്‍. ഇതിനുള്ള മുന്നൂറ് ട്രെയിനുകളും നിര്‍മിച്ച് കഴിഞ്ഞു. പാലങ്ങളുടെ പണി പൂര്‍ത്തിയായി. ഭൂമിക്ക് മേലുള്ള റെയില്‍പാതയുടെ നിര്‍മാണത്തില്‍ ബാക്കിയുള്ളത് 10 ശതമാനം മാത്രം. പൂര്‍ത്തിയാകാനുള്ളത് ചെറു സ്റ്റേഷനുകളുടെ വൈദ്യുതീകരണം. ലോകത്തെ മികച്ച നിര്‍മ്മാണ കമ്പനികളാണ് അതിവേഗത്തില്‍ ജോലി പൂര്‍ത്തിയാക്കുന്നത്.