Gulf
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദേശികള്‍ക്ക് എട്ട് ലക്ഷം തൊഴില്‍ വിസകള്‍ അനുവദിച്ചതായി സൌദികഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദേശികള്‍ക്ക് എട്ട് ലക്ഷം തൊഴില്‍ വിസകള്‍ അനുവദിച്ചതായി സൌദി
Gulf

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദേശികള്‍ക്ക് എട്ട് ലക്ഷം തൊഴില്‍ വിസകള്‍ അനുവദിച്ചതായി സൌദി

Jaisy
|
5 Jun 2018 3:44 PM GMT

പുതുതായി ആരംഭിക്കുന്ന തൊഴില്‍ സ്ഥാപനങ്ങള്‍ക്കും നിലവിലെ സ്ഥാപനങ്ങള്‍ക്കുമായാണ് വിസ അനുവദിച്ചത്

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദേശികള്‍ക്ക് എട്ട് ലക്ഷം തൊഴില്‍ വിസകള്‍ അനുവദിച്ചതായി സൌദി തൊഴില്‍ മന്ത്രാലയം. പുതുതായി ആരംഭിക്കുന്ന തൊഴില്‍ സ്ഥാപനങ്ങള്‍ക്കും നിലവിലെ സ്ഥാപനങ്ങള്‍ക്കുമായാണ് വിസ അനുവദിച്ചത്. സ്വദേശിവത്കരണത്തിനിടയിലും വിദഗ്ദ തൊഴിലാളികളെ രാജ്യത്തെത്തിക്കാനാണ് സൌദിയുടെ പദ്ധതി.

തൊഴില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും വിദേശികള്‍ക്ക് എട്ട് ലക്ഷം തൊഴില്‍ വിസകള്‍ സൌദി അറേബ്യ അനുവദിച്ചെന്നാണ് കണക്കുകള്‍. ഒരു വര്‍ഷത്തിനിടക്ക് 8,19,881 വിസ വിദേശ ജോലിക്കാര്‍ക്ക് വേണ്ടി അനുവദിച്ച കാര്യം സൊദി തൊഴില്‍ മന്ത്രാലയമാണ് പുറത്ത് വിട്ടത്. അനുവദിച്ച വിസകളെല്ലാം പുതുതായി ആരംഭിക്കുന്ന തൊഴില്‍ സ്ഥാപനങ്ങള്‍ക്കും, നിലവിലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍‌ക്കും വേണ്ടിയാണ്.സര്‍ക്കാര്‍ പദ്ധതികള്‍ കരാറെടുത്ത സ്ഥാപനങ്ങള്‍ക്കും വിസ ലഭിച്ചു. രാജ്യത്ത് സ്വദേശിവത്കരണം ഊര്‍ജ്ജിതമായി നടപ്പാക്കുമ്പോഴും സ്വകാര്യ മേഖലക്ക് ആവശ്യമായ ന്യായമായ എണ്ണം വിസ അനുവദിക്കുന്നതില്‍ തൊഴില്‍ മന്ത്രാലയം ശ്രദ്ധ പുലര്‍ത്തി. കണക്കുകള്‍ തെളിയിക്കുന്നതും ഇതാണ്.

പുതുതായി ആരംഭിച്ച സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 1.15 ലക്ഷം വിസ അനുവദിച്ചത് ഇതിന്റെ ഭാഗമാണ്. ആകെ അനുവദിച്ച വിസകളുടെ 14 ശതമാനം ഈ ഇനത്തിലാണ്. നിലവിലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ ഒന്നര ലക്ഷം വിസയും മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. കൂടാതെ വിദഗ്ദ തൊഴിലാളികളെയും നിക്ഷേപരംഗത്ത് മുതല്‍മുടക്കുകാരെയും ആകര്‍ഷിക്കാനും ഇതിലൂടെ മന്ത്രാലയം ഉദ്ദേശിക്കുന്നു. വിഷന്‍ 2030ന്റെ ഭാഗമായി പുതിയ പദ്ധതികള്‍ നിലവില്‍ വരുമ്പോള്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

Related Tags :
Similar Posts