Gulf
സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കാനൊരുങ്ങി കുവൈത്ത്സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കാനൊരുങ്ങി കുവൈത്ത്
Gulf

സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കാനൊരുങ്ങി കുവൈത്ത്

Jaisy
|
5 Jun 2018 11:09 AM GMT

സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ സാമൂഹ്യമാധ്യമങ്ങളിലെ നിയമ വിരുദ്ധമായ ഉള്ളടക്കം കണ്ടെത്താനാണു നീക്കം

സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിക്കാൻ കുവൈത്ത് പ്രത്യേക പദ്ധതി ആവിഷ്കരിക്കുന്നു . സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ സാമൂഹ്യമാധ്യമങ്ങളിലെ നിയമ വിരുദ്ധമായ ഉള്ളടക്കം കണ്ടെത്താനാണു നീക്കം . ധനമന്ത്രാലയം നടപ്പാക്കുന്ന പദ്ധതിക്ക് 75000 ദീനാറാണ് ​ ചെലവ്​ കണക്കാക്കുന്നത്​.

ധനമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട് ചെയ്തത്. ട്വിറ്റർ, ഇൻസ്​റ്റഗ്രാം, സ്​നാപ്​ചാറ്റ്​ തുടങ്ങിയവയിലെ നിയമവിരുദ്ധമായ ഉള്ളടക്കം കണ്ടെത്താനാണ്​ സോഫ്​റ്റ്​വെയർ ഉപയോഗിക്കുക​. സോഫ്ട്‍വെയർ രൂപകല്പനക്കായി ഈ മേഖലയിലെ വിദഗ്ധ കമ്പനിക്ക് കരാർ നൽകാനാണു തീരുമാനം . അടുത്ത സാമ്പത്തിക വർഷം മുതൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക്​ 75000 ദീനാറാണ്​ ചെലവ്​ കണക്കാക്കുന്നത്​. സെൻട്രൽ ടെൻഡർ കമ്മിറ്റി മുഖേനയ​ല്ലാതെ നേരിട്ട്​ തുക ബന്ധപ്പെട്ട കമ്പനിക്ക്​ കൈമാറുമെന്ന്​ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തി​ന്റെ സാമ്പത്തിക നിലയെ വരെ ബാധിക്കുന്ന രീതിയിൽ ​സാമൂഹിക മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത്​ വ്യാപകമായതോടെയാണ്​ വൻതുക മുടക്കി പദ്ധതി രൂപകൽപന ചെയ്യാൻ ധനമന്ത്രാലയം തീരുമാനിച്ചത്​.

Related Tags :
Similar Posts