Gulf
എണ്ണ വിലയില്‍ സ്ഥിരതയുണ്ടാകാന്‍ ശ്രമം തുടരണമെന്ന് സൌദി കിരീടാവകാശിഎണ്ണ വിലയില്‍ സ്ഥിരതയുണ്ടാകാന്‍ ശ്രമം തുടരണമെന്ന് സൌദി കിരീടാവകാശി
Gulf

എണ്ണ വിലയില്‍ സ്ഥിരതയുണ്ടാകാന്‍ ശ്രമം തുടരണമെന്ന് സൌദി കിരീടാവകാശി

Jaisy
|
5 Jun 2018 6:04 PM GMT

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായുള്ള സംഭാഷണത്തിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്

എണ്ണ വിലയില്‍ സ്ഥിരത കൈവരാന്‍ കൂട്ടായ ശ്രമം തുടരണമെന്ന് സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായുള്ള സംഭാഷണത്തിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. വിലയേറ്റത്തോടെ സൌദിയിലെ സാമ്പത്തിക രംഗം മികച്ച നിലയിലേക്കെത്തുകയാണ്. എണ്ണ വില മികച്ച വിലയില്‍ തുടരുന്ന സാഹചര്യത്തില്‍ ഉത്പാദന നിയന്ത്രണം അടുത്ത ഒപെക് യോഗത്തില്‍ ചര്‍ച്ചയാകും.

കഴിഞ്ഞ ദിവസം 80 ഡോളര്‍ പിന്നിട്ടിരുന്നു ആഗോള വിപണിയില്‍ എണ്ണ വില. 2015ന് ശേഷമുള്ള റെക്കോര്‍ഡ് വിലയാണിത്. എണ്ണ വില മെച്ചപ്പെട്ട നിരക്കിലെത്തിയതോടെ ഉത്പാദന നിയന്ത്രണം ഭാഗികമായി പിന്‍വലിക്കാന്‍ സൌദിയും റഷ്യയും ഇന്നല ചര്‍ച്ച നടത്തി. ഇതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില ഇടിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. വിലയില്‍ സ്ഥിരത വരുത്തണമെന്ന നിലപാടിലാണ് സൌദി. അതില്‍ ഊന്നി മാത്രമേ മുന്നോട്ട് പോകാനാവൂ എന്നാണ് നിലപാട്. ഒപെകിന്റേയും റഷ്യയുടേയും ഉത്പാദന നിയന്ത്രണ തീരുമാനമാണ് എണ്ണ വലയേറ്റമുണ്ടാക്കിയത്. കഴിഞ്ഞയാഴ്ച ഏറ്റവും മികച്ച വിലയിലാണ് എണ്ണയെ്തിയത്. ഇതോടെ മികച്ച പ്രതീക്ഷയിലാണ് ഗള്ഡഫ് വിപണികള്‍. അടുത്ത ഒപെക് യോഗത്തില്‍ എണ്ണ വില നിയന്ത്രണം സംബന്ധിച്ച ചര്‍ച്ച ചൂടേറും. ഉത്പാദനം പെട്ടെന്ന് കൂട്ടേണ്ട എന്ന നിലപാടിലാണ് മിക്ക രാജ്യങ്ങളും. എന്നാല്‍ പ്രയാസത്തിലാക്കില്ല ഒപെക് എന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.

Related Tags :
Similar Posts