പെരുന്നാള്‍ വിപണി സജീവമായതോടെ സൌദിയില്‍ വ്യാപക പരിശോധന
|പെരുന്നാള്‍ ഓഫറുകളിലെ കൃത്രിമങ്ങള്‍ ആദ്യ ദിനത്തിലെ പരിശോധനയില്‍ പിടികൂടി
പെരുന്നാള്‍ വിപണി സജീവമായതോടെ സൌദിയില്‍ വാണിജ്യ നിക്ഷേപ മന്ത്രായത്തിന്റെ വ്യാപക പരിശോധന . പെരുന്നാള്‍ ഓഫറുകളിലെ കൃത്രിമങ്ങള്‍ ആദ്യ ദിനത്തിലെ പരിശോധനയില്‍ പിടികൂടി. ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. തട്ടിപ്പുകള്‍ കണ്ടാല്‍ അറിയിക്കാന്‍ ഉപഭോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
ആറായിരത്തോളം വന്‍കിട ചെറുകിട വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന. ഇതു വരെ പിടികൂടിയത് നൂറോളം വ്യാജ പ്രമോഷനുകളും കൃത്രമത്വവും. വില കുറക്കാതെ വന്‍ ഓഫറെന്ന് കാണിച്ച് തട്ടിപ്പ് നടത്തിയ സ്ഥാപനങ്ങള്‍ക്കാണ് ആദ്യം പിടി വീണത്. ഇതിന് വന്‍തുക പിഴയീടാക്കുന്നുണ്ട് സൌദി വാണിജ്യ നിക്ഷേപ മന്ത്രാലയം. ഗുരുതര കുറ്റങ്ങള്‍ക്ക് സ്ഥാപനത്തിന് നേരെ നടപടിയുണ്ടാകും. ഉത്പന്നങ്ങളുടെ കാലാവധി, വിലകുറക്കാതെയുള്ള വ്യാജ പ്രോമോഷനുകള്‍, വിലകൂട്ടി വില്‍ക്കല്‍, ഉത്പന്നങ്ങളുടെ ഗുണ നിലവാരം, കൃത്രിമത്വം എന്നിവയാണ് പരിശോധിക്കുന്നത്. പെരുന്നാള്‍ ലക്ഷ്യം വെച്ചുള്ള ഓണ്‍ലൈന്‍ വില്‍പനകളും മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. 1900 എന്ന നന്പറില്‍ തട്ടിപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് മന്ത്രാലയത്തെ അറിയിക്കാം. ഉടന്‍ നടപടിയുണ്ടാകുമെന്ന് മന്ത്രാലയം ഉറപ്പ് നല്‍കുന്നു. ഉപഭോക്താക്കള്‍ വിളിച്ചു പറഞ്ഞ പരാതിയിലാണ് ചില സ്ഥാപനങ്ങളിലെ കൃത്രമത്വം കണ്ടെത്തിയത്. ചില ഉത്പന്നങ്ങള്‍ വില കുറച്ച് വില്‍ക്കാന്‍ മറ്റുള്ളവക്ക് നിരക്കുമാറ്റമുണ്ടാക്കുന്നതും കണ്ടെത്തി പിഴയീടാക്കി.