Gulf
ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്മെന്റ്; അൽ ദുർറ കമ്പനിയും നോര്‍ക്കയും തമ്മില്‍ ധാരണയിലെത്തിഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്മെന്റ്; അൽ ദുർറ കമ്പനിയും നോര്‍ക്കയും തമ്മില്‍ ധാരണയിലെത്തി
Gulf

ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്മെന്റ്; അൽ ദുർറ കമ്പനിയും നോര്‍ക്കയും തമ്മില്‍ ധാരണയിലെത്തി

Jaisy
|
14 Jun 2018 12:07 AM GMT

500 വനിതകളെ തെരഞ്ഞെടുത്തു വീട്ടുജോലിക്ക് പരിശീലനം നൽകുന്നതിനാണ് കരാർ

ഗാർഹിക ത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കുവൈത്ത് സര്‍ക്കാരിന് കീഴിലുള്ള അൽ ദുർറ കമ്പനിയും കേരളത്തിലെ നോർക്ക റൂട്ട്സും തമ്മിൽ ധാരണയിലെത്തി . 500 വനിതകളെ തെരഞ്ഞെടുത്തു വീട്ടുജോലിക്ക് പരിശീലനം നൽകുന്നതിനാണ് കരാർ . താല്പര്യമുള്ള 30 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കു ഓൺലൈൻ വഴി അപേക്ഷ നൽകാമെന്ന് നോർക്ക റൂട്സ് അറിയിച്ചു.

നോര്‍ക്കയുടെ www.norkaroots.net എന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് . അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്കു നോർക്കയുടെ മേൽനോട്ടത്തിൽ പരിശീലനവും നൽകും ശമ്പളത്തിന് പുറമെ യാത്രാ ചെലവ് താമസം ഭക്ഷണം എന്നിവ സൗജന്യമായിരിക്കും . റിക്രൂട്ട്മെന്റിനായി ഉദ്യോഗാർത്ഥികളിൽ നിന്നും യാതൊരു ഫീസും ഈടാക്കുകയില്ലെന്നും നോർക്ക ചീവ് എക്സികുട്ടീവ് ഓഫീസർ അറിയിച്ചു . കുവൈത്തിലെ ഇന്ത്യൻ എംബസ്സി മുഖേനയാണ് റിക്രൂട്മെന്റ് നടപടികൾ ഏകോപിപ്പിക്കുന്നത് . കുവൈത്ത് ഗവണ്മെന്റ് മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അൽ ദുർറ കമ്പനി ഫോർ ഡൊമസ്റ്റിക് റിക്രൂട്ട്മെന്റും നോർക്ക റൂട്ട്സും തമ്മിൽ നടത്തിയ ചർച്ചകളുടെ ഫലമായാണ് 500 ഗാർഹിക ത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ധാരണയിൽ എത്തിയത്.

Similar Posts