Gulf
ജിദ്ദയിലെ സമൂഹ ഇഫ്താര്‍ വിരുന്ന് ശ്രദ്ധേയമായിജിദ്ദയിലെ സമൂഹ ഇഫ്താര്‍ വിരുന്ന് ശ്രദ്ധേയമായി
Gulf

ജിദ്ദയിലെ സമൂഹ ഇഫ്താര്‍ വിരുന്ന് ശ്രദ്ധേയമായി

Jaisy
|
14 Jun 2018 6:27 PM GMT

ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേണ്‍ റീജണല്‍ കമ്മറ്റിയും ഒ.ഐ.സി.സി മഹിളാ വേദിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്

ജിദ്ദയിലെ വനിതാ തൊഴിലാളി ക്യാമ്പില്‍ നടത്തപ്പെട്ട സമൂഹ ഇഫ്താര്‍ വിരുന്ന് ശ്രദ്ധേയമായി. ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേണ്‍ റീജണല്‍ കമ്മറ്റിയും ഒ.ഐ.സി.സി മഹിളാ വേദിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ രാജ്യക്കാരായ നിരവധി വനിതകള്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.

ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക, സുഡാൻ, തുടങ്ങിയ രാജ്യങ്ങളിലെ മുന്നൂറിലധികം വനിതാ തൊഴിലാളികളാണ് ഈ അപൂര്‍വ്വ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തത്. ജീവിത സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് കടല്‍ കടന്നെത്തിയവര്‍.ദേശ-ഭാഷാ-പ്രായ വ്യത്യാസമില്ലാതെ വിവിധ മതക്കാര്‍ ഒന്നിച്ച് താമസിക്കുന്ന ഈ ക്യാമ്പില്‍ അന്‍പതിലധികം മലയാളി വനിതകളടക്കം നൂറിലധികം ഇന്ത്യക്കാരുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ ചെറുകിട ജോലികള്‍ ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്നവരാണിവര്‍. വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഈ ക്യാമ്പില്‍ ഇത് ആദ്യമായാണ് ഒരു ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കപ്പെടുന്നതെന്നും വരും വര്‍ഷങ്ങളിലും ഇത് തുടരുമെന്നും സംഘാടകര്‍ അറിയിച്ചു. ചടങ്ങില്‍ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അധ്യക്ഷം വഹിച്ചു. ജുനൈദ് ഖാൻ, ലൈല സാകിർ, മൗഷിമി ശരീഫ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Tags :
Similar Posts