Gulf
Gulf

സൗദി നിരത്തുകളിൽ വനിതകൾ വാഹനമോടിക്കാന്‍ ഇനി 13 ദിവസം

Jaisy
|
17 Jun 2018 2:25 AM GMT

ഇതിന് മുന്നോടിയായി വാഹനം വാങ്ങുന്ന വനിതകള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം ഇറക്കി

സൗദി നിരത്തുകളിൽ വനിതകൾ വാഹനമോടിക്കാന്‍ ഇനി പതിമൂന്ന് ദിവസം കൂടിയാണ് ബാക്കിയുള്ളത്. ഇതിന് മുന്നോടിയായി വാഹനം വാങ്ങുന്ന വനിതകള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം ഇറക്കി. വാണിജ്യ നിക്ഷേപ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

ചരിത്ര നിമിഷത്തിന് ബാക്കി 13 ദിനം. ഇതിന് മുന്നോടിയായി നൂറുകണക്കിന് ലൈസന്‍സുകള്‍ വിതരണം ചെയ്ത് കഴിഞ്ഞു. വാഹന വില്‍പന വനിതകളെ ലക്ഷ്യം വെച്ച് നടക്കുന്നുണ്ട്. വാഹനം വാങ്ങാനെത്തുന്ന വനിതകള്‍ക്കും വാഹനം വില്‍ക്കുന്നവര്‍ക്കും അവകാശങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശം പുറത്തിറക്കി വാണിജ്യ നിക്ഷേപ മന്ത്രാലയം. വാഹനം വാങ്ങുമ്പോൾ ബില്ലും വാറണ്ടി കാര്‍ഡും ഉറപ്പു വരുത്തണമെന്നതാണ് പ്രധാന നിര്‍ദേശം. വിൽപ്പനക്കായി പ്രദർശിപ്പിച്ച വാഹനത്തിന്റെ ഇന്ധന ക്ഷമതാ കാർഡ് പരിശോധിക്കണം. 2015 മുതലുള്ള മോഡലുകളിലെ വാഹനങ്ങളാണ് വാങ്ങേണ്ടതെന്നും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. വാഹന വില്‍പനക്കാരില്‍ നിന്നും സര്‍വീസ് ഏജന്റുമാരില്‍ നിന്നും ഉപയോക്താവിന് ലഭിക്കേണ്ട സേവനങ്ങളും മന്ത്രാലയം വിശദമാക്കുന്നു. സൗജന്യ സേവനങ്ങളും കാലയളവും രേഖപ്പെടുത്തണം.

സ്‌പെയർപാർട്‌സിനും അറ്റകുറ്റപ്പണിക്കും ആവശ്യമായി വരുന്ന ഏകദേശം ചെലവ് ഏജൻസി ഉപയോക്താവിനെ ധരിപ്പിച്ച് സമ്മതം വാങ്ങണം. സൌജന്യ സേവനാനന്തരം പരിശോധനക്കും അറ്റകുറ്റപ്പണിക്കും ഈടാക്കുന്ന നിരക്ക് ഉപഭോക്താവിനെ കാണിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.

Related Tags :
Similar Posts