പതിനാലാം രാവ് മാപ്പിളപ്പാട്ട് ഷോയുടെ ഒരുക്കങ്ങള്‍ ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ പുരോഗമിക്കുന്നു
|ജൂണ്‍ 16 ന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്യു എന്‍ സി സി ലക്ഷ്യറി കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി നടക്കുക
ഖത്തര്‍ പ്രവാസികള്‍ക്കുള്ള മീഡിയവണിന്റെ പെരുന്നാള്‍ സമ്മാനം പതിനാലാം രാവ് മാപ്പിളപ്പാട്ട് ഷോയുടെ ഒരുക്കങ്ങള്‍ ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ പുരോഗമിക്കുന്നു. ജൂണ്‍ 16 ന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്യു എന്‍ സി സി ലക്ഷ്യറി കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി നടക്കുക. കേരളത്തില്‍ നിന്നുള്ള ഗായകര്‍ ദോഹയില്‍ എത്തി.
മാപ്പിളപ്പാട്ടിലെ പഴയതലമുറയും പുതുതലമുറപ്പാട്ടുകാരും സംഗമിക്കുന്ന അത്യപൂര്‍വ്വ സംഗീതവിരുന്നിനാണ് മീഡിയവണ്‍ ഖത്തറില്‍ വേദിയൊരുക്കുന്നത്. വയലിന് മാന്ത്രികന് ബാലഭാസ്കര്‍ ആദ്യമായി ഒരു മാപ്പിളപ്പാട്ട് ഷോയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയും പതിനാലാം രാവിനുണ്ട്. ഖത്തര്‍ പ്രവാസികള്‍ക്കുള്ള മീഡിയവണിന്റെ പെരുന്നാള്‍ സമ്മാനമായാണ് മാപ്പിളപ്പാട്ടിന്റെ വര്‍ണ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഷോ. എരഞ്ഞോളി മൂസയും കെ ജി മാര്‍ക്കോസും വിളയില്‍ ഫസീലയും തുടങ്ങി തനമത് മാപ്പിളപ്പാട്ടുകളുടെ പഴയ തലമുറയോടൊപ്പം മധുവൂറും ഇശലുകളുമായി രഹ്നയും അഫ്സലും ഖത്തറിലെ ആസ്വാദകരെ കയ്യിലെടുക്കും പുതു തലമുറയില്‍ നിന്ന് പതിനാലാം രാവിന്റെ സ്വന്തം ഗായകരായ ഷംഷാദും തീര്‍ത്ഥയും ചേരുമ്പോള്‍ എല്ലാ വിഭാഗം ആസ്വാദകര്‍ക്കും ഒരുപോലെ ഹൃദ്യമാകും പതിനാലാം രാവ്. ഗായകരും പിന്നണി പ്രവര്‍ത്തകരും വൈകിട്ട് ദോഹയിലെത്തി. ഹമദ് വിമാനത്താവളത്താവളത്തില്‍ സംഘാടകര്‍ അതിഥികളെ സ്വീകരിച്ചു. 16 ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന പരിപാടിയിലേക്ക് 6 മണി മുതല്‍ പ്രവേശനം അനുവദിക്കും.