Gulf
എണ്ണ വില ഇടിഞ്ഞു; ഒപെക് യോഗം അടുത്തയാഴ്ചഎണ്ണ വില ഇടിഞ്ഞു; ഒപെക് യോഗം അടുത്തയാഴ്ച
Gulf

എണ്ണ വില ഇടിഞ്ഞു; ഒപെക് യോഗം അടുത്തയാഴ്ച

Jaisy
|
18 Jun 2018 7:04 AM GMT

മെച്ചപ്പെട്ട വിലയുണ്ടായില്ലെങ്കില്‍ ഉല്‍പാദന നിയന്ത്രണം തുടരാനാകും തീരുമാനം

എണ്ണോല്‍പാദന നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ ഒപെക് യോഗം ചേരാനിരിക്കെ എണ്ണ വില വീണ്ടും ഇടിഞ്ഞു. ബാരലിന് രണ്ട് ഡോളര്‍ ഇടിഞ്ഞതോടെ അടുത്തയാഴ്ച നടക്കുന്ന യോഗം നിര്‍ണായകമാകും. മെച്ചപ്പെട്ട വിലയുണ്ടായില്ലെങ്കില്‍ ഉല്‍പാദന നിയന്ത്രണം തുടരാനാകും തീരുമാനം.

എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യയടക്കമുള്ള രാജ്യങ്ങളും ഉത്പാദ നിയന്ത്രണം ശക്തമാക്കിയിരുന്നു കഴിഞ്ഞ മാസങ്ങളില്‍‌. ഇതോടെ എണ്‍പത് ഡോളര്‍ വരെയെത്തി ഗള്‍ഫില്‍‌ പ്രതീക്ഷ പരത്തിയിരുന്നു എണ്ണ വില. എന്നാല്‍ ഇന്ത്യയടക്കമുള്ള ഉപഭോക്തൃ രാജ്യങ്ങളില്‍ ഇത് വിലയേറ്റം രൂക്ഷമാക്കി. ഇതിനിടെ റഷ്യ ഉത്പാദനം കൂട്ടി. പിന്നാലെ അമേരിക്കയും. ഇതോടെ വില വീണ്ടും ഇടിഞ്ഞു. ഘട്ടം ഘട്ടമായി ഇടിഞ്ഞ വില ഇന്നലെ ഒറ്റയടിക്ക് രണ്ടു ഡോളര്‍ കുറഞ്ഞു. 74 ഡോളറാണ് കഴിഞ്ഞ ദിവസത്തെ പരമാവധി വില. ആസ്ത്രേലിയയില്‍ ജൂണ്‍ 22, 23 തിയതികളില്‍ ഒപെക് യോഗം ചേരുന്നുണ്ട്. ഉത്പാദന നിയന്ത്രണത്തില്‍ ഭാവി കാര്യങ്ങള്‍ തീരുമാനിക്കാനാണ് യോഗം. വില 80 ഡോളര്‍ തൊട്ടതോടെ ഉത്പാദനം കൂട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഉപഭോക്തൃ രാജ്യങ്ങള്‍. വില സ്ഥിരത ഇല്ലാത്ത സാഹചര്യത്തില്‍ ഒപെക് തീരുമാനം എന്താകുമെന്ന് ഉറ്റു നോക്കുകകയാണ് ഉത്പാദക രാഷ്ട്രങ്ങള്‍.

Related Tags :
Similar Posts