സൌദിയുടേയും ഗള്‍ഫ് രാഷ്ട്രങ്ങളുടേയും ചരിത്രം പറയുന്ന അപൂര്‍വ്വ പ്രദര്‍ശനം
|നാല്‍പത് വര്‍ഷം നീണ്ട യാത്രയില്‍ ശേഖരിച്ചവയാണ് മികച്ച ദൃശ്യാനുഭവം നല്‍കുന്നത്
സൌദിയുടേയും ഗള്‍ഫ് രാഷ്ട്രങ്ങളുടേയും ചരിത്രം പറയുന്ന അതുല്യ ശേഖരവുമായി ദമ്മാമില്‍ അപൂര്‍വ്വ പ്രദര്‍ശനം. നാല്‍പത് വര്‍ഷം നീണ്ട യാത്രയില്‍ ശേഖരിച്ചവയാണ് മികച്ച ദൃശ്യാനുഭവം നല്‍കുന്നത്. അഞ്ച് ലക്ഷത്തോളം വസ്തുക്കളുണ്ട് ഈ അപൂര്‍വ്വ ശേഖരത്തില്‍.
പുരാവസ്തുക്കളോടുള്ള അഭിനിവേശം.നാല് പതിറ്റാണ്ടിന്റെ യാത്രയും അധ്വാനവും. അഞ്ച് ലക്ഷം വസ്തുക്കള്‍. അതാണ് ദമ്മാം അന്നുസാഹയിലെ മ്യൂസിയത്തിന് പിന്നിലെ കഥ. അല്‍ഫല്‍ല്‍വ വല്‍ ജൌഹറ എന്നാണ് പേര്. ഉടമസ്ഥന്‍ അബ്ദുല്‍ വഹാബ് അല്‍ ഗുനൈം. സൌദി ഗോത്ര ചരിത്രവും മധ്യകാല ചരിത്രവും പറയും പൈതൃക മ്യൂസിയം. അത് ശേഖരിക്കാന്‍ താണ്ടിയ നാടുകളും ചരിത്രവുമേറെ. ഖുര്‍ആന്റെ വിവിധ കയ്യെഴുത്ത് പ്രതികളും ചരിത്ര രേഖകളും ഇവിയെയുണ്ട്.
സൌദിയിലെ വിവിധ രാജകുടുംബങ്ങള്‍ ഉപയോഗിച്ച ഗാന റെക്കോര്‍ഡ് ശേഖരവും നാണയങ്ങളും ആയുധങ്ങളും വിവരണ സഹിതം ഇവിടെയുണ്ട്. പ്രധാന അവധി ദിനമൊഴികെ എല്ലാ ദിനവും നടക്കുന്ന പ്രദര്‍ശനത്തിലേക്കെത്തുവരെ സ്വീകരിക്കാന്‍ മിക്ക ദിനങ്ങളിലും ഉടമസ്ഥനുണ്ടാകും. മ്യൂസിയം പിറന്ന കഥ പറയാന്‍.